ഭരണഘടന ഇല്ലാതാക്കി മനുസ്മൃതി നടപ്പിലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമം രാജ്യത്ത് നടപ്പിലാവില്ല: സുഭാഷിണി അലി

ഇന്ത്യന്‍ ഭരണഘടനയെ ഇല്ലാതാക്കി മനുസ്മൃതി നടപ്പിലാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം രാജ്യത്ത് നടപ്പിലാവില്ലെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി.

നവോത്ഥാന മൂല്യങ്ങളെയും, മതനിരപേക്ഷ ആശയങ്ങളെയും, സ്ത്രീ-പുരുഷ സമത്വത്തെയും കടന്നാക്രമിക്കാതിരിക്കാനുള്ള സംരക്ഷണ വലയമാണ് വനിതാ മതിലെന്നും സുഭാഷിണി അലി.

ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ദളിത് ശോഷണ്‍ മുക്തി മഞ്ച് പാര്‍ലമെന്റിലേക് മാര്‍ച്ച് സംഘടിപ്പിച്ചു.

ദളിത്, ആദിവാസി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുക, അതിക്രമം തടയല്‍ നിയമപ്രകാരം അടിയന്തരനടപടി സ്വീകരിക്കുക,

ഭൂരഹിതര്‍ക്ക് പട്ടയം നല്‍കുക ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അതിക്രമങ്ങള്‍ തടയാന്‍ രോഹിത് നിയമം നടപ്പിലാക്കുക, വ്യാജകേസുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത ദളിത് പ്രവര്‍ത്തകരെ വിട്ടയക്കുക തുടങ്ങിയ 12 ഓളം ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ദളിത് ശോഷണ്‍ മുക്തി മഞ്ച് പാര്‍ലമെന്റിലേക് മാര്‍ച്ച് സംഘടിപ്പിത്.

നാലര വര്‍ഷത്തെ മോദി ഭരണത്തില്‍ ദളിത്, ആദിവാസി പിന്നോക്ക വിഭാഗങ്ങള്‍ക്ക് നേരെ കടന്നാക്രമണങ്ങള്‍ വര്‍ധിച്ചു.

ബ്രാഹ്മണാധിപത്യം സ്ഥാപിക്കാനാണ് മനുവാദം ഉയര്‍ത്തിപിടിക്കുന്ന ആര്‍ എസ് എസിന്റെയും ബിജെപിയുടെയും ശ്രമമെന്നും ദളിത് ശോഷണ്‍ മുക്തി മഞ്ച് നേതാക്കള്‍ പറഞ്ഞു.

റാലിയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേര്‍ പങ്കെടുത്തു. കഴിഞ്ഞ വര്‍ഷം വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് നല്‍കിയ അപേക്ഷയിലെ ഒരു കാര്യം പോലും കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയില്ലെന്നും നേതാക്കള്‍ ആരോപിച്ചു.

ഇന്ത്യന്‍ ഭരണഘടന ഇല്ലാതാക്കി മനു സ്മൃതി നടപ്പിലാക്കാനുള്ള ബി ജെ പിയുടെ ശ്രമം നടപ്പിലാവിലെന്നും സാധാരണക്കാര്‍ക്ക് നേരെ നടത്തിയ ആക്രമണത്തിന്റെ ഫലമാണ് ബി ജെ പി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേരിട്ടതെന്നും സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News