മമ്മൂക്ക ഒപ്പം നില്‍ക്കുന്നതൊരു ശക്തിയാണ്; തങ്ങളുടെ വീട്ടിലെ കാരണവര്‍ തന്നെയാണ് അദ്ദേഹം; വൈറലായി ആന്റണി പെരുമ്പാവൂരിന്റെ വാക്കുകള്‍

കൊച്ചി: മമ്മൂട്ടിയെ കുറിച്ച് പറയുമ്പോള്‍ എല്ലാവര്‍ക്കും നൂറ് നാവാണ്. അത്തരത്തില്‍ മമ്മൂട്ടിയെ വാനോളമുയര്‍ത്തുകയാണ് ആന്റണി പെരുമ്പാവൂരും.

മമ്മൂക്ക ഒപ്പം നില്‍ക്കുന്നതൊരു ശക്തിയാണ്, തന്റെ എല്ലാ വേദനകളിലും മമ്മൂട്ടി കൂടെ നിന്നിട്ടുണ്ടെന്നും ആന്റണി തുറന്നു പറഞ്ഞു. അദ്ദേഹം ഒരു തവണപോലും തന്നോട് മുഖം കറുപ്പിച്ചു സംസാരിച്ചിട്ടില്ലെന്നും ആന്റണി പറഞ്ഞു.

തങ്ങളുടെ വീട്ടിലെ കാരണവര്‍ തന്നെയാണ് മമ്മൂക്ക. അദ്ദേഹത്തിന് എന്തെങ്കിലും അതൃപ്തി ഉണ്ടെങ്കില്‍ അത് സ്നേഹപൂര്‍വം തന്നെ തുറന്നു പറയുന്ന പ്രകൃതമാണ് അദ്ദേഹത്തിന്റേത്. ്തു തന്നെയാണ് ഞങ്ങള്‍ ഒരുപാട് ഇഷ്ടപ്പെടുന്നതും.

തന്റെ വളര്‍ച്ചയില്‍പ്പോലും അദ്ദേഹം വളരേയേറെ ശ്രദ്ധ കാണിച്ചിട്ടുണ്ട്.അന്ന് ‘ആദി’ സിനിമ റീലീസ് ചെയ്യുന്നതിനു മുമ്പ് എല്ലാവരും കൂടി പോയി മമ്മൂക്കയെ കാണണമെന്ന് പറഞ്ഞത് മോഹന്‍ലാല്‍ തന്നെ ആണെന്നും ആന്റണി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News