
രാഷ്‌ട്രീയത്തെ വര്‍ഗ്ഗീയതയുമായി കൂട്ടിക്കെട്ടിയതിനുള്ള പ്രഹരമാണ് മുസ്ലീം ലീഗിലെ കെ.എം.ഷാജിയുടെ നിയമസഭാഗംത്വം അസാധുവാക്കിയ ഹൈക്കോടതിയുടെ ആവര്‍ത്തിച്ചുള്ള വിധിയെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ വോട്ട് പിടിക്കാന്‍ മതവും ജാതിയും ഉപയോഗിക്കുന്നതിനെ സുപ്രീംകോടതി തന്നെ വിലക്കിയിട്ടുണ്ട്.
അത് ഭരണഘടനാനുസൃതമായ വിധിയാണ്. ഇതിന്റെ തുടര്‍ച്ചയായാണ് ലീഗ് എം.എല്‍.എയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി.
വര്‍ഗ്ഗീയത പ്രചരിപ്പിച്ച് വോട്ട് പിടിക്കുന്നതില്‍ ബി.ജെ.പിയുടെ വഴിയില്‍ മറ്റൊരു വിധത്തില്‍ സഞ്ചരിക്കുകയായിരുന്നു ലീഗും യു.ഡി.എഫും. ഇത്തരം പ്രഹരങ്ങളില്‍ നിന്നും പാഠം പഠിയ്‌ക്കാനല്ല, വ്യാജ തെളിവുകള്‍ സൃഷ്ടിക്കുന്നതിനാണ് യു.ഡി.എഫിന് താത്‌പര്യമെന്നാണ് സമീപകാല സംഭവങ്ങള്‍ ബോധ്യപ്പെടുത്തുന്നത്.
കോടതിയില്‍ സാക്ഷി പറഞ്ഞവരെ പൊതുയോഗങ്ങളില്‍ ഭീഷണിപ്പെടുത്തുന്നത് കോടതിയില്‍ തിരിച്ചടി നേരിട്ടതിന് ശേഷം കെ.എം.ഷാജി പതിവാക്കി മാറ്റിയിരിക്കുകയാണ്.
ജുഡീഷ്യറിയ്‌ക്കെതിരെ നിരന്തരം പ്രസംഗിക്കുന്ന ഷാജിയ്‌ക്കെതിരെ നടപടി സ്വീകരിയ്‌ക്കണമെന്നും കോടിയേരി പ്രസ്‌താവനയില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here