തന്റെ പാര്‍ട്ടി ജനാധിപത്യ രാഷ്ട്രീയ സഭയെ എല്‍.ഡി.എഫ് ഘടകകക്ഷിയാക്കണം; സി.കെ ജാനു

സി.കെ ജാനു LDF കണ്‍വീനര്‍ എ.വിജയരാഘവനുമായി കൂടിക്കാഴ്ച നടത്തി. ജാനുവിന്റെ പാര്‍ട്ടി ജനാധിപത്യ രാഷ്ട്രീയ സഭയെ എല്‍.ഡി.എഫ് ഘടകകക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കൂടിക്കാഴ്ച.

ഇക്കാര്യം ആവശ്യപ്പെട്ട് അവര്‍ LDF കണ്‍വീനര്‍ക്ക് കത്ത് നല്‍കി. കഴിഞ്ഞ മാസം കോഴിക്കോട് നടന്ന പാര്‍ട്ടി നേതൃയോഗത്തിലാണ് എല്‍.ഡി.യെ വിട്ട് എല്‍.ഡി.എഫിന്റെ ഭാഗമാകാന്‍ സി.കെ ജാനു തീരുമാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here