വാട്സ്ആപ്പിലെ സ്വകാര്യ സന്ദേശങ്ങള്‍ ഇനി വിരലടയാളം കൊണ്ട് പൂട്ടാം. വാട്സ്ആപ്പ് ടച്ച് ഐഡി എന്ന് വിളിക്കുന്ന ഈ ഫീച്ചര്‍ പ്രവര്‍ത്തിച്ച് തുടങ്ങിയാല്‍ വാട്സ് ആപ്പില്‍ ഒരു പുതിയ ഓപ്ഷന്‍ വരും.
തുടര്‍ന്ന് ഫെയ്സ് ഐഡി സപ്പോര്‍ട്ട് ചെയ്യുന്ന ഫോണ്‍ ആണെങ്കില്‍ ടച്ച് ഐഡിക്ക് പകരം ഫെയ്സ് ഐഡിയിലൂടെയും വാട്സ്ആപ്പ് ലോക്ക് ചെയ്ത് സന്ദേശങ്ങള്‍ സുരക്ഷിതമാക്കാം.
മറ്റ് ആപ്പ് ലോക്കില്ലാതെ തന്നെ വാട്സ്ആപ്പ് ലോക്ക് ചെയ്യാനും സ്വന്തം വിരലടയാളത്താല്‍ അണ്‍ലോക്ക് ചെയ്യാനുമുള്ള ഒരു ഫീച്ചറാണിത്. ഐഒഎസ് ഉപയോഗിക്കുന്നവര്‍ക്കാണ് പുതിയ ഫീച്ചര്‍ ലഭ്യമാകുന്നത്.
ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് ലഭിക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കിയിട്ടില്ല. പുതിയ ഫീച്ചര്‍ കൊണ്ടു വരാനുള്ള പണിപ്പുരയിലാണ് വാട്സ് ആപ്പ് അധികൃതര്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here