വിപ്ലവ വീര്യം ഓര്‍ത്തെടുത്ത് കരിവള്ളൂര്‍; പോരാളികള്‍ക്ക് നാടിന്റെ സ്മരണാഞ്ജലി

ജന്മി നാടുവാഴിത്തത്തിനെതിരായ പോരാട്ടത്തിൽ ജീവൻ ബലി നൽകിയ കരിവെള്ളൂർ രക്തസാക്ഷികൾക്ക് നാടിന്റെ സ്മാരണാഞ്ജലി.

രക്തസാക്ഷികളുടെ ഓർമ പുതുക്കി എഴുപത്തി രണ്ടാമത് കരിവെള്ളൂർ രക്തസാക്ഷി ദിനം വിപുലമായി ആചരിച്ചു.ഓണക്കുന്ന് കേന്ദ്രീകരിച്ച് നടന്ന പ്രകടനത്തിൽ നൂറ് കണക്കിന് പേർ അണി നിരന്നു.

കേരളത്തിലെ സ്വാതന്ത്ര്യ സമര കർഷക തൊഴിലാളി പോരാട്ടത്തിലെ ജ്വലിക്കുന്ന അധ്യായമാണ് കരിവെള്ളൂർ. കല്ലും വടിയും കവണയും ഉപയോഗിച്ച് കുണിയൻ പുഴയുടെ തീരത്ത് സാമ്രാജ്യത്വത്തിന്റെ നിറ തോക്കുകളെ നേരിട്ടാണ് കരിവെള്ളൂർ ചുവന്നത്.

ചിറക്കൽ രാജാവിന്റെ ഗുണ്ടകളെയും എം എസ് പി ക്കാരെയും ധീരമായി നേരിട്ട് കീനേരി കുഞ്ഞമ്പുവും തിടിയിൽ കണ്ണനും രക്തസാക്ഷികളായി.

നിരവധി പോരാളികൾക്ക് വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റു.ഭൂമിക്കും ഭക്ഷണത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പൊരുതി മരിച്ചവരുടെ ഓർമ്മ പുതുക്കിയാണ് കരിവെള്ളൂർ രക്തസാക്ഷി ദിനം ആചാരിച്ചത്.

കരിവെള്ളൂരിൽ നടന്ന 72ാം വാർഷിക ദിനാചരണ പരിപാടി സി പി ഐ എം പി ബി അംഗം എം എ ബേബി ഉദ്ഘാടനം ചെയ്തു.

രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി കുണിയൻ സമരഭൂമിയിൽ നിന്ന് വളണ്ടിയർ മാർച്ചും ഓണക്കുന്ന് കേന്ദ്രീകരിച്ച് ബഹുജന പ്രകടനവും നടന്നു.രക്തസാക്ഷി ദിനാചരണ പരിപാടിയിൽ നൂറുകണക്കിന് പേർ അണിനിരന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News