എസ്എഫ്‌ഐ പ്രവര്‍ത്തകരെ കുടുക്കാനാള്ള ബിജെപിയുടെ ആ തന്ത്രവും എട്ടുനിലയില്‍ പൊട്ടി; ആക്രമണത്തിനിരയായെന്ന് പ്രചരിപ്പിച്ച് എബിവിപി നേതാവ് ചികിത്സതേടിയ സംഭവത്തില്‍ വന്‍ ട്വിസ്റ്റ്

സംസ്‌കൃത സര്‍വകലാശാല ക്യാമ്പസില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ കുടുക്കാനാള്ള ബിജെപിയുടെ തന്ത്രങ്ങള്‍ എട്ടുനിലയില്‍ പൊട്ടി. എസ്എഫ്‌ഐ ആക്രമണത്തില്‍ എബിവിപി പ്രവര്‍ത്തകന് വെട്ടേറ്റു എന്ന വാര്‍ത്ത് വെരും ഗൂഡാലോചനയാണെന്ന് കണ്ടെത്തി.

എസ്എഫ്‌ഐക്കാര്‍ ആക്രമിച്ചെന്ന് പ്രചരിപ്പിച്ച് എബിവിപി നേതാവ് ചികിത്സതേടിയ സംഭവത്തിനുപിന്നില്‍ ബിജെപിയുടെ ആസൂത്രിത ഗൂഡാലോചനയാണെന്നും ഇത് എസ്എഫ്‌ഐ പ്രവര്‍ത്തകരെ കുടുക്കാനാണിതെന്ന് പൊലീസ് കണ്ടെത്തി.

പെരുമ്പാവൂര്‍ അന്നനാട് സ്വദേശി ലാല്‍ എന്ന വിദ്യാര്‍ഥിയെ ബിജെപി പ്രവര്‍ത്തകര്‍തന്നെ ആയുധമുപയോഗിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു എന്നതാണ് സത്യാവസ്ഥ.

അതേസമയം മുളകുപൊടി എറിഞ്ഞശേഷം കമ്പിവടിക്ക് അടിക്കുകയും കത്തികൊണ്ട് വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തു എന്നായിരുന്നു ലാലിന്റെ പരാതി.

ഇത് പൊലീസിന്റെ ചോദ്യംചെയ്യലോടെ പൊളിഞ്ഞു. മനീഷും മറ്റുള്ളവരും ചേര്‍ന്ന് മുറിവുണ്ടാക്കുകയായിരുന്നുവെന്നും ലാല്‍ പൊലീസിന് മൊഴി നല്‍കി.

ബിജെപിക്കാരനായ കൊലക്കേസ് പ്രതിയുടെ നേതൃത്വത്തില്‍ കത്തിയും ബ്ലേഡും ഉപയോഗിച്ച് ലാലിന്റെ ദേഹത്ത് വരഞ്ഞാണ് മുറിവുണ്ടാക്കിയത്.

ആഴത്തിലുള്ള മുറിവിന് അഞ്ചുതുന്നലുണ്ട്. ആക്രമണം നടത്തിയത് എസ്എഫ്‌ഐയാണെന്ന് പ്രചരിപ്പിച്ച് പ്രവര്‍ത്തകരെ കുടുക്കലായിരുന്നു ലക്ഷ്യം.

എട്ട് ബിജെപി– എബിവിപി പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് ആക്രമണത്തിന്റെ തിരക്കഥ ഒരുക്കിയത്. ബിജെപി പ്രവര്‍ത്തകരായ മനീഷ്, വിഷ്ണു, ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്ന് ആലോചിച്ചുറപ്പിച്ചാണ് തന്റെ ദേഹത്ത് മുറിവുണ്ടാക്കിയതെന്നും ലാല്‍ പറഞ്ഞു.

2016 ലെ സനല്‍ കൊലപാതക കേസടക്കം നിരവധി കേസുകളിലെ പ്രതിയായ കാലടി മറ്റൂര്‍ വട്ടപ്പറമ്പ് സ്വദേശി മനീഷാണ് മുഖ്യ സൂത്രധാരന്‍.

സംഭവത്തെക്കുറിച്ച്, മുറിവേറ്റ ലാല്‍തന്നെ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News