വനിതാമതിലിന്റെ പ്രചരണാര്‍ഥം ബ്രിട്ടനില്‍ മനുഷ്യ മതില്‍ തീര്‍ക്കാനൊരുങ്ങുന്നു

ലണ്ടന്‍: വനിതാമതിലിന്റെ പ്രചരണാര്‍ഥം ബ്രിട്ടനില്‍ മനുഷ്യ മതില്‍ തീര്‍ക്കാനൊരുങ്ങുന്നു. കേരളത്തില്‍ ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാമതിലിന്റെ പ്രചരണാര്‍ഥമാണ് ബ്രിട്ടനില്‍ 30ന് പകല്‍ രണ്ടിന് ‘മനുഷ്യമതില്‍ ‘ നിര്‍മിക്കാനൊരുങ്ങുന്നത്.

ഇന്ത്യ ഹൗസിന് മുമ്പില്‍ സമീക്ഷയുടെ വനിതാവിഭാഗമായ സ്ത്രീ സമീക്ഷയുടെയും ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകരുടെയും മറ്റു പുരോഗമന സാംസ്‌ക്കാരിക പ്രവര്‍ത്തകരുടെയും നേതൃത്വത്തിന്‍ മനുഷ്യ മതില്‍ തീര്‍ക്കാനാണ് സമീക്ഷ ദേശീയ യോഗ തീരുമാനം.

യോഗത്തില്‍ സ്വപ്ന പ്രവീണും ജയന്‍ എടപ്പാളും പ്രമേയങ്ങള്‍ അവതരിപ്പിച്ചു. സംഘാടകസമിതി ചെയര്‍മാനായി സ്വപ്‌ന പ്രവീണിനെയും കണ്‍വീനറായി ദിനേശ് വെള്ളാപ്പള്ളിയേയും തെരഞ്ഞെടുത്തു.

ദേശീയ സമിതി യോഗത്തില്‍ സംഘടനയുടെ മുന്‍കാല പ്രസിഡന്റും യുകെ ലേബര്‍ കൗണ്‍സിലറും സമീക്ഷ ദേശീയ സമിതി അംഗവുമായ സുഗതന്‍ തെക്കേപ്പുര അധ്യക്ഷനായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News