അതിശൈത്യത്തില്‍ വിറച്ച് രാജ്യതലസ്ഥാനം; ഇത് നാലു വര്‍ഷത്തിനിടെ അനുഭവപ്പെടുന്ന ഏറ്റവും കുറഞ്ഞ താപനില

ന്യൂഡല്‍ഹി: അതിശൈത്യത്തില്‍ വിറങ്ങലിക്കുകയാണ് ഡല്‍ഹി. രാജ്യതലസ്ഥാനത്ത് ഇപ്പോള്‍ അനുഭവപ്പെടുന്നത് നാലു വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ താപനിലയാണ്.

വ്യാഴാഴ്ച ഡല്‍ഹിയില്‍ രേഖപ്പെടുത്തിയ താപനിലശരാശരിയേക്കാള്‍ നാലു ഡിഗ്രി താഴെയാണ്. നാലു ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്.

രണ്ടു ദിവസംകൂടി ഡല്‍ഹിയില്‍ സമാന താപനില തുടരുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന അറിയിപ്പ്.

ഡല്‍ഹിക്കു തൊട്ടടുത്ത ഗുഡ്ഗാവില്‍ 1.8 ഡിഗ്രിയാണു താപനില. 2014-ലാണ് ഇതിനു മുമ്പാണ് ഡല്‍ഹിയില്‍ ഏറ്റവും തണുത്ത ഡിസംബര്‍ പ്രഭാതം രേഖപ്പെടുത്തിയിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News