വീടിനകത്ത് യുവതിയുടെ മൃതദേഹം മൂടിപ്പുതച്ച നിലയില്‍; സംഭവത്തില്‍ ദുരൂഹത

കാസര്‍ഗോഡ്: വീടിനകത്ത് യുവതിയുടെ മൃതദേഹം മൂടിപ്പുതച്ച നിലയില്‍ കണ്ടെത്തി. വിദ്യാനഗറില്‍ വീടിനകത്ത് കര്‍ണാടക ഹുബ്ലി സ്വദേശിയായ ചന്ദ്രന്റെ ഭാര്യ സരസുവിന്റെ മൃതദേഹമാണ് മൂടിപ്പുതച്ചനിലയില്‍ കണ്ടെത്തിയത്.

മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. എന്നാല്‍ എങ്ങിനെയാണ് കൊലപ്പെടുത്തിയതെന്ന് വ്യക്തമല്ല. കൂലി വേലക്കാരായ ചന്ദ്രനും ഭാര്യ സരസുവും വിദ്യാനഗര്‍ ചാലറോഡിവെ വാടക കെട്ടിടത്തിലായിരുന്നു താമസിച്ചുവന്നിരുന്നത്.

അതേസമയം കഴിഞ്ഞ ചൊവ്വാഴ്ച വീടിന്റെ താക്കോല്‍ തിരിച്ചേല്‍പ്പിച്ച് ചന്ദ്രന്‍ നാട്ടിലേക്ക് പോയി. രണ്ട് ദിവസം കഴിഞ്ഞ് ഇയാള്‍ തിരിച്ചെത്തുമെന്ന് അറിയിച്ചെങ്കിലും പിന്നീട് തിരിച്ചെത്തിയില്ല.

പിന്നീട് മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തന രഹിതവുമായി. ചന്ദ്രനും സരസുവും തമ്മില്‍ തര്‍ക്കങ്ങള്‍ പതിവാണെന്നാണ് സമീപവാസികള്‍ പറയുന്നത്. ഇതിനിടെ ചന്ദ്രന്‍ തന്നെ കൊലപ്പെടുത്തിയതാകാം എന്നാണ് സൂചന.

പണിസാധനങ്ങള്‍ തിരിച്ചെടുക്കുന്നതിനായി തൊഴിലുടമ വീട് തുറന്നതോടെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ കാസര്‍ഗോഡ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News