റഹ്മാന്‍, റംസാന്‍…. ഇത്തരം പേരുകള്‍ക്ക് ഹനുമാന്റെ പേരുമായി സാമ്യമുണ്ട്; ഹനുമാന്‍ മുസ്ലിമായിരുന്നെന്ന വാദവുമായി ബിജെപി നേതാവ്

ലക്‌നൗ: വീണ്ടും ഒരു വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ്. ഉത്തര്‍പ്രദേശില്‍ ഉത്തര്‍പ്രദേശില്‍ സമാജ്‌വാജി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന ബുക്കല്‍ നവാബാണ് പുതിയ വാദവുമായി രംഗത്തെത്തിയത്.

ഹനുമാന്‍ മുസ്ലിമാണെന്നാണ് നവാബിന്റെ പുതിയ കണ്ടുപിടുത്തം. റഹ്മാന്‍, റംസാന്‍, ഫര്‍മാന്‍, സിഷാന്‍, ഖുര്‍ബാന്‍ തുടങ്ങിയ പേരുകള്‍ക്ക് ഹനുമാന്റെ പേരുമായി സാമ്യമുണ്ടെന്നാണ് അദ്ദേഹത്തിന്റെ വാദം.

ഇത്തരം പേരുകളെല്ലാം ഉരുത്തിരിഞ്ഞത് ഹനുമാനില്‍ നിന്നാണെന്നും ഉത്തര്‍പ്രദേശ് നിയമനിര്‍മ്മാണ കൗണ്‍സില്‍ അംഗം കൂടിയായ ബുക്കല്‍ നവാബ് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം ഹനുമാന്‍ ദലിതനായിരുന്നുവെന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരമാര്‍ശം വന്‍ വിവാദത്തിന് തിരികൊളുത്തിയിരുന്നു. അതിന് പിന്നാലെയാണ് ഈ വിവാദ പരാമര്‍ശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here