ഇന്ന് ബാങ്ക് പണിമുടക്ക്; ഈ ആഴ്ചയില്‍ ജനങ്ങളെ കാത്തിരിക്കുന്നത് തുടര്‍ച്ചയായ ബാങ്ക് അവധി ദിനങ്ങള്‍

കൊച്ചി: ഇന്ന് ബാങ്ക് പണിമുടക്ക്. ആള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഫെഡറേഷനാണ് ഇന്ന് പണിമുടക്ക് നടത്തുന്നത്.

പ്രധാനമായും ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കണം എന്ന ആവശ്യമുന്നയിച്ചാണ് ഇന്നത്തെ പണിമുടക്ക്.

അതേസമയം 26നും ബാങ്ക് പണിമുടക്കായിരിക്കും. ഡിസംബര്‍ 26 ന് യുണെറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനുമാണ് പണിമുടക്കുന്നത്.

ബാങ്ക് ഓഫ് ബറോഡ, ദേന ബാങ്ക്, വിജയ ബാങ്ക് ലയന നീക്കത്തിനെതിരെയാണ് ഡിസംബര്‍ 26 ലെ പണിമുടക്ക്.

ഈ ആഴ്ച ജനങ്ങളെ കാത്തിരിക്കുന്നത് തുടര്‍ച്ചയായ ബാങ്ക് അവധി ദിനങ്ങളാണ്. ഡിസംബര്‍ 21നും 26നും പണിമുടക്കുകയും ചെയ്യുന്നതോടെ തുടര്‍ച്ചയായി ബാങ്ക് പ്രവര്‍ത്തനം നിലയ്ക്കും.

ഡിസംബര്‍ 21 നും ഡിസംബര്‍ 26 നും ഇടയ്ക്ക് പണിമുടക്ക് ദിവസങ്ങള്‍, നാലാം ശനി, ക്രിസ്തുമസ്, ഞായറാഴ്ച്ച എന്നിവ വരുന്നതിനാല്‍ വരും ദിവസങ്ങളില്‍ ബാങ്കുകളുടെ പ്രവര്‍ത്തനത്തില്‍ മുടക്കം നേരിടും.

ഇത്രയും ദിവസം തുടര്‍ച്ചയായി ബാങ്കുകളുടെ പ്രവര്‍ത്തനം നിലയ്ക്കുന്നതോടെ എടിഎമ്മുകളുടെ പ്രവര്‍ത്തനത്തെയും അത് ബാധിക്കാന്‍ സാധ്യതയുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here