എന്‍ഡിഎ വിട്ട ഉപേന്ദ്ര കുശ്വാഹ യുപിഎയില്‍ ചേര്‍ന്നതോടെ ബിജെപി കൂടുതല്‍ സമ്മര്‍ദ്ദത്തില്‍

എന്‍ഡിഎ വിട്ട രാഷ്ട്രീയ ലോക് സമത പാര്‍ട്ടി നേതാവ് ഉപേന്ദ്ര കുശ്വാഹ യുപിഎയില്‍ ചേര്‍ന്നതോടെ ബിജെപി കൂടുതല്‍ സമ്മര്‍ദ്ദത്തിലായി.

ബീഹാറിലെ പ്രതിപക്ഷ നേതാക്കള്‍ക്കൊപ്പം എഐസിസി ആസ്ഥാനത്തെത്തി കുശ്വാഹ യുപിഎ പ്രവേശനം പ്രഖ്യാപിച്ചു.

എന്‍ഡിഎയില്‍ അപമാനിക്കപ്പെട്ടപ്പോള്‍ തന്റെ അഭിമാനം കാക്കാന്‍ തുറന്ന കൈകളുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ ഉണ്ടായിരുന്നുവെന്ന് കുശ്വാഹ പറഞ്ഞു. പ്രതിപക്ഷ ഐക്യം ശക്തമാകുന്നതോടെ ബിജെപി കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.

അഞ്ചു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ വ്യക്തമായ മുന്നേറ്റം ഒരു സംസ്ഥാനത്തും പോലും നേടാന്‍ കഴിയാതിരുന്ന എന്‍ഡിഎയ്ക്ക് അടുത്ത കാലത്തുണ്ടായ കൊഴിഞ്ഞുപോക്കും പ്രതിപക്ഷ ഐക്യവും കനത്ത തലവേദനയാവുകയാണ്.

എന്‍ഡിഎ വിടുന്ന സഖ്യകക്ഷികളെ കൂട്ടു പിടിച്ച് ശക്തമായ മുന്നണി രൂപീകരണമാണ് യുപിഎ നടപ്പിലാക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേല്‍, ശക്തിസിങ് ഗൊഹില്‍, ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച സെക്യുലര്‍ നേതാവ് ജിന്‍ റാം മാഞ്ചി, ലോക് താന്ത്രിക് ജനതാദള്‍ നേതാവ് ശരത് യാദവ് എന്നിവര്‍ക്കൊപ്പം എത്തിയായിരുന്നു ലോക് സമത പാര്‍ട്ടി നേതാവ് ഉപേന്ദ്ര കുശ്വാഹ യുപിഎ പ്രവേശനം പ്രഖ്യാപിച്ചത്.

എന്‍ ഡി എ യില്‍ താന്‍ അപമാനിക്കപ്പെട്ടപ്പോള്‍ തന്റെ അഭിമാനം കാക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉണ്ടായി എന്നും സാമൂഹ്യനീതിക്കായി ശബ്ദിക്കുമെന്നും കുശ്വാഹ പറഞ്ഞു.

ബൈറ്റ് ബീഹാറില്‍ എന്‍ഡിഎയ്ക്കെതിരായ സഖ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള പ്രതിപക്ഷ നേതാക്കളുടെ യോഗത്തിലും കുശ്വാഹ പങ്കെടുത്തു.

ബീഹാറില്‍ അഞ്ച് സീറ്റുകള്‍ ആര്‍എല്‍എസ്പിക്ക് ലഭിച്ചേക്കും.കോണ്‍ഗ്രസിന് 8 മുതല്‍ 12 വരെ, ആര്‍ജെഡിയ്ക്ക് 18 മുതല്‍ 20 വരെ, ഹിന്ദുസ്ഥാനി അവാമി മോര്‍ച്ചയ്ക്ക് ഒന്നോ രണ്ടോ സീറ്റുകളും ലഭിക്കുമെന്നാണ് വിവരം.

രാമക്ഷേത്ര വിഷയങ്ങളില്‍ തട്ടി നില്‍ക്കുന്ന എന്‍ഡിയേക്കാള്‍ പ്രസക്തിയുള്ള വിഷയങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നതെന്ന് ന്‍ഡിഎയുടെ ഭാഗമായി നല്‍ക്കുന്ന ലോക് ജനശക്തി പാര്‍ട്ടി നേതാവ് രാംവിലാസ് പസ്വാന്റെ മകന്‍ ചിരാഗ് പസ്വാന്‍ അഭിപ്രായപ്പെട്ടിരുന്നു.

രാംവിലാസ് പസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി 6 ലേക്സഭ സീറ്റും 1 രാജ്യസഭ സീറ്റുമാണ് ഇത്തവണ ആവശ്യപ്പെട്ടിരിക്കുന്നത്. സീറ്റ് വര്‍ദ്ധവിനായി ജെഡിയുവും സമ്മര്‍ദം ശക്തമാക്കിയിട്ടുണ്ട്. ഇതോടെ ബിജെപി കടുത്ത സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News