ബിജെപി രഥയാത്രയ്ക്ക് അനുമതി; കൊല്‍ക്കത്ത ഹൈക്കോടതി വിധിക്കെതിരെ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ബിജെപിയുടെ മൂന്നു രഥയാത്രകള്‍ക്ക് അനുമതി നല്‍കിയ കൊല്‍ക്കത്ത ഹൈക്കോടതിയുടെ വിധിക്കെതിരെ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു.

കേസ് അടിയന്തരമായി ചീഫ് ജസ്റ്റിസിന്റെ ബഞ്ച് പരിഗണിക്കണമെന്നാണ് ആവശ്യം.സാമുദായിക പ്രശ്നങ്ങള്‍ക്കിടയാക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി മമത സര്‍ക്കാര്‍ രഥയാത്രയ്ക്ക് അനുമതി നിഷേധിച്ചിരുന്നു.

എന്നാല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ നിന്നും ഇന്നലെ അനുകൂല വിധി സമ്പാദിച്ച ബംഗാള്‍ ബിജെപി ഘടകം രഥയാത്രക്കുള്ള ഒരുക്കങ്ങളുമായി മുന്നോട്ട് പോകുമെന്ന് അറിയിച്ചിരുന്നു.

ഉപാധികളോടെ അനുമതി നല്‍കിയെങ്കിലും രഥയാത്രയ്ക്കിടെ പൊതുമുതല്‍ നശിപ്പിച്ചാല്‍ ബിജെപി നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News