വനിതാ മതില്‍ വിജയിപ്പിക്കുക: കെ.എം.സി.എസ്.യു

കേരളത്തില്‍ സാമൂഹ്യ നീതിയുടേയും വിക സനത്തിന്റേയും ഏറ്റവും സുപ്രധാനമായ ഇടപെടലാണ് ജനുവരി 1 ന് നടക്കുന്ന വനിതാ മതില്‍.

ജനാധിപത്യത്തിന്റെയും തുല്യതയുടേയും പ്രശ്‌നങ്ങളെ തുറന്നു ചര്‍ച്ച ചെയ്യുന്നതിന് വനിതാ മതില്‍ വഴിയൊരുക്കുന്നുണ്ട്.

രാഷ്ട്രീയ ലക്ഷ്യങ്ങളോടെ വനിതാ മതിലിനെ എതിര്‍ക്കുന്നവര്‍ ഏറ്റവും അപകടകരമായ നിലപാടാണ് കെക്കൊള്ളുന്നത്.

കേരളത്തിലെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ വനിതാ മതിലിനോട് ഐക്യധാര്‍ഢ്യം പ്രകടപ്പിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ മതേതര വിശ്വാസികളായ എല്ലാവരും വനിതാ മതിലിനോടൊപ്പം ചേരണം. കേരള മുനി സിപ്പല്‍ ആന്റ് കോര്‍പ്പറേഷന്‍ സ്റ്റാഫ് യൂണിയന്‍ വനിതാ മതിലില്‍ പങ്കെടുക്കും.

മുഴുവന്‍ നഗരസഭാ ജീവനക്കാരേയും വനിതാ മതിലിന്‍ പങ്കാളികളാക്കാനുള്ള പ്രവര്‍ത്തനം സംഘടിപ്പിക്കുമെന്നും ജനറല്‍ സെക്രട്ടറി വി.സുരേഷ് കുമാര്‍ അറിയിച്ചു,

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here