മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ പിതാവിന് ലഭിച്ചത് 10 വര്‍ഷം കഠിനതടവ്; മരിച്ച് മാസങ്ങള്‍ക്ക് ശേഷം പിതാവിനെ കുറ്റവിമുക്തനാക്കി കോടതി വിധി

സ്വന്തം മകളെ പീഡിപ്പിച്ചെന്ന പീഡിപ്പിച്ച് ഗര്‍ഭിണിയാക്കെന്ന കേസില്‍ പിതാവ് 10 വര്‍ഷം കഠിന തടവ് ശിക്ഷ അനുഭവിച്ചു, തുടര്‍ന്ന് ദാരുണാന്ത്യവും.

മരണത്തിന് ശേഷം ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കിക്കൊണ്ട് ഡല്‍ഹി ഹൈക്കോടതി ഉത്തരവിറക്കി. കേസന്വേഷണവും വിചാരണക്കോടതിയുടെ സമീപനവും തെറ്റാണെന്ന് ഹൈക്കോടതി.

സ്വന്തം മകള്‍ 17 വര്‍ഷം മുമ്പ് നല്‍കിയ പരാതിയെത്തുടര്‍ന്നായിരുന്നു പിതാവിന് തടവുശിക്ഷ ലഭിച്ചത്. പിതാവിന്റെ മരണശേഷം ഭാര്യനല്‍കിയ അപ്പീലിലാണ് കുറ്റവിമുക്തനാക്കിയ വിധിയുണ്ടായത്.

16 വയസ്സുകാരിയായ മകളെ ഒരു ചെറുപ്പക്കാരന്‍ തട്ടിക്കൊണ്ടുപോയതായി പിതാവ് പരാതി നല്‍കിയിരുന്നു. പരാതി അന്വേഷിച്ച പൊലീസ് പിന്നീട് പിതാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പരാതി നല്‍കിയ സമയം പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നു. ഡിഎന്‍എ പരിശോധന നടത്തണമെന്ന് പിതാവിന്റെ ആവശ്യം പോലും പൊലീസോ കോടതിയോ കേട്ടില്ല.

1991 മുതല്‍ പിതാവ് തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതിയില്‍ പറഞ്ഞിരുന്നത്. പ്രോസിക്യൂഷന്റെയും വിചാരണക്കോടതിയുടെയും നടപടികള്‍ തുടക്കം മുതല്‍ തന്നെ ഏകപക്ഷീയമാണെന്ന് ഹൈക്കോടതി വിലയിരുത്തി. 2018 ഫെബ്രുവരിയിലാണ് പിതാവ് മരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here