സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ ഫലം കണ്ടു; ദേശീയ സ്‌കൂള്‍ ജൂനിയര്‍ അത്‌ലറ്റിക്‌സ് കിരീടം നേടിയ കേരള ടീമിന് നാട്ടിലേക്ക് മടങ്ങാന്‍ റെയില്‍വേ പ്രത്യേക ബോഗി

സംസ്ഥാന സര്‍ക്കാരിന്റെയും എളമരം കരീം ഉള്‍പ്പെടെയുള്ള എംപിമാരുടെയും ഇടപെടല്‍ ഫലം കണ്ടു. ദേശീയ സ്‌കൂള്‍ ജൂനിയര്‍ അത്ലറ്റിക്‌സ് കിരീടം നേടിയ കേരള ടീമിന് നാട്ടിലേക്ക് മടങ്ങാന്‍ റെയില്‍വേ പ്രത്യേക ബോഗി അനുവദിച്ചു.

മടക്ക യാത്ര വെയ്റ്റിങ് ലിസ്റ്റില്‍ ആയതിനെതുടര്‍ന്ന് ടീമിന്റെ യാത്ര അനിശ്ചിതത്വത്തില്‍ ആയിരുന്നു. വിഷയം ശ്രദ്ധയില്‍പ്പെട്ട കായിക മന്ത്രി ഇ പി ജയരാജനും എളമരം കരീം എംപിയും പ്രത്യേക ബോഗി ആവശ്യപ്പെട്ട് റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി ആവശ്യം നേടിയെടുക്കുകയായിരുന്നു.

കേരളത്തിനായി കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്ക് മിക്കപ്പോഴും മെച്ചപ്പെട്ട യാത്രാ സൗകര്യം ലഭിക്കാറില്ല. എന്നാല്‍ അറുപത്തിനാലാമത് ദേശീയ സ്‌കൂള്‍ ജൂനിയര്‍ അത് ലറ്റിക്‌സ് കിരീടം നേടിയ കേരള ടീമിന് ഇത്തവണ അത്തരം ദുര്‍വിധി ഇല്ല.

ദില്ലിയില്‍ നിന്ന് നാട്ടിലേക്കുള്ള മടക്ക യാത്ര വെയ്റ്റിങ് ലിസ്റ്റില്‍ ആയതോടെ 120 അംഗ ടീമിന്റെ യാത്ര അനിശ്ചിതത്വത്തില്‍ ആയിരുന്നു. ഇക്കാര്യം കായിക മന്ത്രി ഇ പി ജയരാജന്റെയും എളമരം കരീം എംപി ഉള്‍പ്പെടെയുള്ളവരുടെ ശ്രദ്ധയില്‍പ്പെട്ടു.

ഇവര്‍ റെയില്‍വേ മന്ത്രിയോട് താരങ്ങള്‍ക്കായി പ്രത്യേക ബോഗി വേണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് നിസാമുദീന്‍- തിരുവനന്തപുരം വീക്ക്‌ലി സൂപ്പര്‍ഫാസ്റ്റിന് റെയില്‍വേ പ്രത്യേക ബോഗി അനുവദിച്ചത്. സീറ്റ് ലഭിച്ചതോടെ ടീമിന് സുഖയാത്ര ഉറപ്പായി

ദില്ലിയില്‍ നടന്ന മീറ്റില്‍ 115 പോയിന്റുമായി കേരളം കിരീടം നിലനിര്‍ത്തിയിരുന്നു. ടീം മറ്റന്നാള്‍ നാട്ടിലെത്തും. നേരത്തെ ഗുവാഹത്തിയില്‍ നടന്ന സ്‌കൂള്‍ ഗെയിംസില്‍ പങ്കെടുത്ത ടീമിനും, അഗര്‍ത്തലയില്‍ നടക്കുന്ന സ്‌കൂള്‍ ജിംനാസ്റ്റിക് മീറ്റില്‍ പങ്കെടുക്കുന്ന ടീമിനും പ്രത്യേക കോച്ച് നേടിയെടുക്കാന്‍ കായിക വകുപ്പിന് കഴിഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News