എന്‍ഡിഎയ്ക്കുള്ളില്‍ കൊഴിഞ്ഞ് പോക്ക് വര്‍ദ്ധിക്കുന്നു; ബിജെപി സഖ്യകക്ഷിയായ രാംവിലാസ് പാസ്വാനും പുറത്തേയ്ക്ക്

ലോക്സഭ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ ആരംഭിക്കാനിരിക്കെ എന്‍ഡിഎയ്ക്കുള്ളില്‍ കൊഴിഞ്ഞ് പോക്ക് വര്‍ദ്ധിക്കുന്നു.ബീഹാറില്‍ ബിജെപി സഖ്യകക്ഷിയായ രാംവിലാസ് പാസ്വാനും പുറത്തേയ്ക്ക് പോകുന്നു.

ഇന്നലെ രാത്രി അമിത്ഷായുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലും ബീഹാറിലെ സീറ്റ് വിഭജനത്തെക്കുറിച്ച് ധാരണയിലെത്താതിനെ തുടര്‍ന്നാണ് നീക്കം.

ഈ മാസം 31ന് മുമ്പ് ധാരണയിലെത്താമെന്ന് അമിത്ഷാ അറിയിച്ചു.പക്ഷെ റാംവിലാസ് പാസ്വാനും മകനും തൃപ്ത്തരല്ലെന്ന് സൂചന.

ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം എങ്ങോട്ടാണന്ന് സൂചിപ്പിക്കുന്ന നീക്കങ്ങളാണ് ബീഹാറിലും ദില്ലിയിലേയും രാഷ്ട്രിയ കേന്ദ്രങ്ങളില്‍ അരങ്ങേറുന്നത്.

ബീഹാറില്‍ ആര്‍.എല്‍.എസ്.പി ബിജെപി സഖ്യം വിട്ടതിന് പിന്നാലെ റാം വിലാസ് പാസ്വാനും മകന്‍ ചിരാഗ് പാസ്വാനും എന്‍ഡിഎ സഖ്യം വിടുകയാണന്ന സൂചന നല്‍കി.

നോട്ട് മാറ്റം, കൃഷി നാശം എന്നിവയിലെ കേന്ദ്ര സര്‍ക്കാര്‍ നടപടികളെ പരോക്ഷമായി വിമര്‍ശിച്ച് കഴിഞ്ഞ ദിവസം റാംവിലാസ് പാസ്വാന്റെ മകന്‍ ചിരാഗ് പാസ്വാന്‍ കേന്ദ്ര ധനമന്ത്രി,കൃഷിമന്ത്രി എന്നിവര്‍ക്ക് കത്തെഴുതി.ബിജെപി സഖ്യവുമായുള്ള ഭിന്നതയുടെ സൂചന നല്‍കുന്നത് കൂടിയാണ് കത്ത്.

ബീഹാറില്‍ എന്‍ഡിഎ സീറ്റ് വിഭജനം നേരത്തെ പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെടുന്ന പാസ്വാനുമായി അമിത്ഷായും,അരുണ്‍ ജറ്റ്ലിയും നടത്തിയ കൂടിക്കാഴ്ച്ചയിലും തീരുമാനമായില്ല. മൂന്ന് പ്രധാന ഉപാധികളാണ് റാംവിലാസ് പാസ്വാന്‍ ബിജെപി അദ്ധ്യക്ഷന് മുന്നില്‍ വച്ചത്.

ആര്‍.എല്‍.എസ്.പി എന്‍ഡിഎയ്ക്ക് വിട്ടതിനാല്‍ അവര്‍ കൈവശം വച്ചിരുന്ന സീറ്റടക്കം ഏഴ് സീറ്റ് ബീഹാറില്‍ മത്സരിക്കാന്‍ ലോക് ജനശക്തിയ്ക്ക് നല്‍കണം. റാംവിലാസ് പാസ്വാന്‍ ഇനി ലോക്സഭയിലേയ്ക്ക് മത്സരിക്കാനില്ല.

പകരം രാജ്യസഭ സീറ്റ് നല്‍കണം.കൂടാതെ പിന്നോക്ക വിഭാഗങ്ങള്‍ ഏറെയുള്ള യുപി,പഞ്ചാബ്,ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ സീറ്റുകളും പങ്ക് വയ്ക്കാന്‍ തയ്യാറാകണം.മൂന്ന് കാര്യത്തിലും ധാരണയിലെത്താന്‍ കഴിഞ്ഞില്ലെന്നാണ് എന്‍ഡിഎക്കുള്ളില്‍ നിന്നും ലഭിക്കുന്ന സൂചന.

ഡിസംബര്‍ 31ന് മുമ്പ് തീരുമാനമെടുക്കാമെന്ന് അമിത്ഷാ അറിയിച്ചെങ്കിലും പാസ്വാനും മകന്‍ ചിരാഗ് പാസ്വാനും തൃപ്ത്തരല്ല.2014ലെ തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് ബീഹാറില്‍ സഖ്യം വിട്ട നിധീഷ്‌കുമാറിന്‍രെ ജെഡിയുവിന് വളരെ നാളുകള്‍ക്ക് ശേഷമാണ് എന്‍ഡിഎ പാളയിത്തിലെത്തിച്ചത്.

നിലവില്‍ സ്വന്തം നിലയ്ക്ക് ജയിക്കാനുള്ള അംഗബലം ബിജെപിയ്ക്ക് ബീഹാറില്‍ ഇല്ല.അത് കൊണ്ട് തന്നെ പാസ്വാനും മുന്നണി വിട്ടാന്‍ മോദിയുടെ ലോക്സഭ തിരഞ്ഞെടുപ്പ് പ്രതീക്ഷകള്‍ തകിടം മറിയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News