കടലിനപ്പുറത്തുനിന്നും കൈത്താങ്ങ്; നവകേരളത്തിനായ് കൈകോര്‍ത്ത് ദോഹ പേള്‍ സ്കൂളിലെ വിദ്യാര്‍ത്ഥികളും

പ്രളയാനന്തര കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍ അതിരുകളെയെല്ലാം അവഗണിച്ചുകൊണ്ടുള്ള കൈത്താങ്ങാണ് ലോക ജനത വിവിധ രീതിയില്‍ കേരളീയര്‍ക്ക് നല്‍കുന്നത്.

ഈ കൂട്ടത്തിലേക്ക് കടലിനക്കരെ നിന്ന് ഒരു കൂട്ടം കുരുന്നുകള്‍ കൂടെ ചേരുന്നു. നവകേരള നിര്‍മിതിക്കായി ദോഹയിലെ പേള്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ശേഖരിച്ച പത്ത് ലക്ഷം രൂപ ഇന്നലെ തിരുവനന്തപുരത്ത് വച്ചാണ് പേള്‍ സ്കൂള്‍ പ്രതിനിധികള്‍ മുഖ്യമന്ത്രിക്ക് കൈമാറിയത്.

സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ പ്രദീപ് ചന്ദ്രന്‍, മുഹമ്മദ് നിസാര്‍ വിദ്യാര്‍ത്ഥികളുടെ പ്രതിനിധിയായി അലീന ഒമര്‍ എന്നിവര്‍ ചേര്‍ന്നാണ് തുക മുഖ്യമന്ത്രിക്ക് കൈമാറിയത്.

പ്രളയാനന്തര കേരളത്തെ പുനര്‍നിര്‍മ്മിക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ അഭ്യര്‍ത്ഥനയോട് ലോക മലയാളികളും മനുഷ്യരാകെയും അനുകാലമായാണ് പ്രതികരിച്ചത്.

ജനങ്ങളാകെ ഒന്നിച്ച് നിന്നതോടെ നവകേരള നിര്‍മ്മിതിയെ രാഷ്ട്രീയമായി എതിര്‍ത്തവര്‍ക്ക് പോലും പിന്‍വാങ്ങേണ്ടിവന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News