സിസ്റ്റര്‍ അമല വധക്കേസ്; സതീഷ് ബാബുവിന് ജീവപര്യന്തം തടവും പിഴയും

കോട്ടയം: സിസ്റ്റര്‍ അമല വധക്കേസ് പ്രതി സതീഷ് ബാബുവിന് ജീവപര്യന്തം തടവും പിഴയും. പാല അഡീഷണല്‍ സെഷന്‍സ കോടതി ജഡ്ജി കെ കമനീഷാണ് ശിക്ഷ വിധിച്ചത്.

പാല കാര്‍മലീത്ത മഠാംഗമായിരുന്ന സിസ്റ്റര്‍ അമലയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതി കാസര്‍കോട് സ്വദേഷി സതീഷ് ബാബുവിന് പാലാ അഡീഷണല്‍ സെഷന്‍സ് കോടതി ജീവപരന്ത്യം തടവ് ശിഷ വിധിച്ചത്. കൊലപാതകത്തിന് ജീവപര്യന്തം, ബലാല്‍സംഗത്തിന് 10 വര്‍ഷം കഠിനതടവ്, അതിക്രമിച്ചു കടക്കലിന് ഏഴുവര്‍ഷം, ഭവനഭേദനത്തിന് ഒന്‍പത് മാസം എന്നിവയാണ് ശിക്ഷ.ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും.

രണ്ട്ലക്ഷത്തി പതിനായിരം രൂപ പിഴയും അടയ്ക്കണം. പിഴ അടച്ചില്ലെങ്കില്‍ ആറു വര്‍ഷവും ഒന്‍പതു മാസവും അധികമായി പ്രതി ശിക്ഷ അനുഭവിക്കണമെന്നും പാല അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ കമനീഷ് ഉത്തരവിട്ടു. പ്രതി വിചാരണ കാലയളവില്‍ തടവില്‍ കഴിഞ്ഞ 1182 ദിവസത്തെ ശിക്ഷ കോടതി ഇളവുചെയ്തു.

2015 സെപ്റ്റംബര്‍ 17 ന് പുലര്‍ച്ചെയാണ് കോണ്‍വെന്റിലെ മൂന്നാം നിലയില്‍ തലക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകം നടന്ന് അഞ്ച് ദിവസത്തിന് ശേഷം ഹരിദ്വാറില്‍ നിന്നാണ് അന്വേഷണസംഘം പ്രതിയായ കാസര്‍ഗോഡ് സ്വദേശി സതീഷ് ബാബുവിനെ അറസ്റ്റ് ചെയ്തത്.

നിലവില്‍ 22 കേസുകളില്‍ പ്രതിയായ സതീഷ് ബാബു, നിലവില്‍ 2015ല്‍ ഭരണങ്ങാനത്തെ അസിസി ഭവനില്‍ മോഷണം നടത്തിയതിന് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവുശിക്ഷ അനുഭവിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News