കോടികള്‍ മുടക്കിയാണോ വനിതാ മതില്‍; സര്‍ക്കാര്‍ സത്യവാങ്മൂലം എന്ത് ?

ജനുവരി ഒന്നിന് നടത്തുന്ന വനിതാ മതില്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തനമല്ല. ഒരു ഗവണ്‍മെന്റ് ക്യാമ്പ്യെ്‌നാണ് നവോത്ഥാന ക്രളം എത്തിപ്പിടിച്ച നേട്ടങ്ങളെയും സ്ത്രീ ശാക്തീകരണത്തെയും തകര്‍ക്കാനുള്ള സമീപകാല പ്രവണതകളെ ചെറുക്കുന്നതിനായി നടത്തുന്ന ക്യാമ്പെയ്ന്‍.

സ്ത്രീ ശാക്തീകരണവും നവോത്ഥാനവും പുരോഗമനത്തിന്റെ പ്രധാന കണ്ണിയാണ്‌. വനിതാ മതില്‍ പ്രഖ്യാപിച്ചത് മുതല്‍ തത്പരകക്ഷികള്‍ വനിതാ മതിലിനെതിരായ കുപ്രചരണങ്ങള്‍ അ‍ഴിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്.

സംഘപരിവാര്‍ കേന്ദ്രങ്ങള്‍ പടച്ചുവിടുന്ന ഇത്തരം ക‍ഴമ്പില്ലാത്ത ആരോപണങ്ങളെ ഏറ്റെടുക്കുന്നതും പ്രചരിപ്പിക്കുന്നതും കോണ്‍ഗ്രസ് ലീഗ് കേന്ദ്രങ്ങളും നിഷ്പക്ഷരെന്ന് നടിക്കുന്നവരുമാണ്.

ആ കൂട്ടത്തില്‍ പുതിയ പ്രചാരണമാണ് വനിതാ മതിലിന് കേരള സര്‍ക്കാര്‍ 50 കോടി സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് മുടക്കുന്നു എന്നത്.

കോടതിയില്‍ കൊടുത്ത സത്യവാങ്മൂലത്തിലും ഇങ്ങനെ പറഞ്ഞിരിക്കുന്നുവെന്നാണ് ഇക്കൂട്ടരുടെ കണ്ടെത്തല്‍ എന്നാല്‍ എന്താണ് യാഥാര്‍ഥ്യം.

വനിതാ മതില്‍ പ്രഖ്യാപിച്ച ഘട്ടത്തില്‍ തന്നെ സംഘാടകര്‍ സര്‍ക്കാരിന്‍റെയും രാഷ്ട്രീയ പാര്‍ട്ടികളുടേയും പിന്‍തുണ ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാരും പിആര്‍ഡിയും വനിതാമതിലിനെ സഹായിക്കും എന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

എല്‍ഡിഎഫ് യോഗം ചേര്‍ന്ന് വനിതാ മതിലിന് പിന്‍തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഇനി എങ്ങനെയാണ് ഈ 50 കോടിയുടെ കണക്ക് വന്നത്.

കോടതിയില്‍ർ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്കും ക്യാമ്പെയ്നുകള്‍ക്കും വേണ്ടി ബജറ്റില്‍ മാറ്റിവച്ച 50 കോടി രൂപ സര്‍ക്കാര്‍ ഖജനാവില്‍ ഉണ്ടെന്നുമാണ് സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്.

സ്ത്രീ ശാക്തീകരണത്തിനായുള്ള ക്യാമ്പെയ്ന്‍ എന്ന നിലയില്‍ ഈ തുകയുടെ ഒരു പങ്ക് ഉപയോഗിക്കും എന്നുള്ളതല്ലാത് 50 കോടിക്ക് സര്‍ക്കാര്‍ മതില് പണിയുന്നു എന്ന് വായിക്കുന്നത് നിങ്ങളുടെ രാഷ്ട്രീയ ദുഷ്ടലാക്ക് ഒന്നുകൊണ്ട് മാത്രമാണ്.

ഇനി ഈ തുക പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ ഉപയോഗിച്ചുകൂടെ എന്ന് ചോദിക്കുന്നവരോട് ഫണ്ട് വകമാറ്റി ചിലവ‍ഴിക്കുന്നത് നിയമവിരുദ്ധമാണെന്നത് അറിയാഞ്ഞിട്ടാണെങ്കില്‍ അറിഞ്ഞ് വയ്ക്കുന്നത് നന്നായിരിക്കും.

നമ്മള്‍ പ്രളയം വന്ന് തകര്‍ന്ന കേരളമല്ല അതിജീവിക്കുന്ന നാടാണ് അതുകൊണ്ടാണ് സ്കൂള്‍ കലോത്സവവും ചലചിത്ര മേളയും ഈ മണ്ണില്‍ നടന്നത് പ്രളയത്തിന്‍റെ പേരില്‍ എല്ലാത്തില്‍ നിന്നും ഒളിച്ചോടുകയല്ല പുതിയവ‍ഴിയില്‍ പുതിയ രീതിയില്‍ എല്ലാം അഭിമുഖീകരിക്കുക തന്നെയാണ് നമ്മള്‍ കേരളീയര്‍ ചെയ്തത്.

സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്‍റെ പകര്‍പ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News