വനിതാ മതിലിന് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ഒരു പൈസ പോലും ചെലവഴിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി; ഹൈക്കോടതി സത്യവാങ്മൂലം സംബന്ധിച്ച് തെറ്റായ പ്രചരണം നടക്കുന്നു

തിരുവനന്തപുരം: വനിതാ മതിലിനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ഒരു പൈസ പോലും ചെലവഴിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഹൈക്കോടതിയിലെ സത്യവാങ്മൂലം സംബന്ധിച്ച് തെറ്റായ പ്രചരണം നടക്കുകയാണ്. വനിതാ മതിലിന് എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിനര്‍ഥം മതിലിന് ആളെ എത്തിക്കാനുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വനിതാ രംഗത്ത് നടപ്പാക്കുന്ന പദ്ധതികള്‍ക്ക് പണം മാറ്റിവച്ചു എന്നാണ് പറഞ്ഞതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി,

വനിതാ മതില്‍ യോജിപ്പിന്റെ ഒന്നാണ്. മനുഷ്യര്‍ യോജിച്ചാണ് മതില്‍ തീര്‍ക്കുന്നത്. എല്ലാ വിഭാഗത്തിലുമുള്ള സ്ത്രീകള്‍ കൂട്ടമായാണ് മതിലില്‍ പങ്കെടുക്കുന്നത്. മതിലിനെ ആക്ഷേപിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. ആചാരങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതായാണ് ആരോപണം.

ശബരിമലയിലെ ഒരു ആചാരവും ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. ആചാരങ്ങളില്‍ വിശ്വസിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്.

എന്നാല്‍, ഭരണഘടന അനുവദിച്ചിരിക്കുന്ന മൗലിക അവകാശങ്ങള്‍ക്കു മേലെയാണ് തന്റെ വിശ്വാസം എന്നുപറഞ്ഞാല്‍ അതിവിടെ ചെലവാകില്ല. ഇതു നിയമവാഴ്ചയുള്ള നാടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News