ബിജെപിയില്‍ നിന്ന് കൂട്ടരാജി; യുവമോര്‍ച്ച പത്തനംതിട്ട ജില്ലാ പ്രസിഡന്റും സിപിഐഎമ്മിലേക്ക്

പത്തനംതിട്ട: യുവമോര്‍ച്ച പത്തനംതിട്ട ജില്ലാ പ്രസിഡന്റ് സിബി സാം തോട്ടത്തില്‍ ബിജെപിയില്‍ നിന്ന് രാജിവച്ചു.

ബിജെപിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുകയാണെന്നും ഇനി സിപിഐഎമ്മുമായി യോജിച്ച് പ്രവര്‍ത്തിക്കാനാണ് താല്‍പര്യമെന്നും സിബി സാം പറഞ്ഞു.

ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കാന്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ പദ്ധതി നടപ്പാക്കുകയാണ്. ഇത് ചെയ്യുന്നത് തങ്ങളല്ല, ബജ്രംഗ്ദള്‍ ആണെന്ന് പ്രചരിപ്പിക്കുന്നു. ബിജെപിയും ആര്‍എസ്എസും ബജ്രംഗ്ദളും എല്ലാം ഒന്നുതന്നെയാണ്. കേരളത്തില്‍ ന്യൂനപക്ഷങ്ങളെ ബിജെപിയോട് അടുപ്പിക്കാനാവില്ല എന്ന് അമിത് ഷാ മനസിലാക്കി. അതുകൊണ്ട് ഭീഷണിപ്പെടുത്തി അവര്‍ക്കിടയില്‍ കടന്നുകയറാന്‍ ശ്രമിക്കുകയാണെന്നും സിബി പറഞ്ഞു.

മറ്റു സംസ്ഥാനങ്ങളില്‍ ബിജെപി എന്തുചെയ്യുന്നു എന്നറിയാന്‍ താന്‍ രണ്ടു വര്‍ഷത്തോളം ജമ്മു കശ്മീര്‍ ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ യാത്രചെയ്തു. പേടിയില്ലാതെ നടക്കാന്‍ കഴിയുന്ന ഏക സംസ്ഥാനം കേരളമാണെന്നും സിബി പറഞ്ഞു.

നേരത്തെ, ശബരിമല വിഷയത്തില്‍ ബിജെപി നിരാഹാരസമരം തുടരുന്നതിനിടെ നേതാക്കളടക്കമുള്ളവര്‍ രാജിവച്ച് സിപിഐഎമ്മിലേക്ക് വന്നിരുന്നു.

ബിജെപി സംസ്ഥാന സമിതിയംഗം വെള്ളനാട് എസ് കൃഷ്ണകുമാര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് ബിജെപി വിട്ട് സിപിഐഎമ്മുമായി സഹകരിക്കാന്‍ തയ്യാറായി വന്നത്. മറ്റ് നേതാക്കളായ ഉഴമലയ്ക്കല്‍ ജയകുമാര്‍, തൊളിക്കോട് സുരേന്ദ്രന്‍, വെള്ളനാട് വി സുകുമാരാന്‍ എന്നിവരടക്കമുള്ള 100ഓളം പ്രവര്‍ത്തകരാണ് ബിജെപി വിട്ടത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ നിരാഹാരം കിടക്കുന്ന സമരപന്തലില്‍ വരെ സജീവമായിരുന്ന നേതാക്കളാണ് രാജവൈച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News