കമ്പ്യൂട്ടറുകള്‍ നിരീക്ഷിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് മൗലികാവകാശങ്ങ‍ള്‍ക്ക് മേലുള്ള കടന്നുകയറ്റം: സിപിഐഎം പിബി

കമ്പ്യൂട്ടറുകള്‍ നിരീക്ഷിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ഉടന്‍ റദ്ദാക്കണമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.

ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് ഭരണഘടനാ വിരുദ്ധവും മൗലികാവകാശമായ സ്വകാര്യതയുടെമേലുള്ള കടന്നുകയറ്റവുമാണ്.

ടെലഫോണ്‍ ചോര്‍ത്തുന്നതുമായി ബന്ധപ്പെട്ടുണ്ടുയ ഉത്തരവ്, ആധാര്‍ വിധി, സ്വകാര്യത മൗലികാവകാശമാക്കിയ വിധി തുടങ്ങിയ സുപ്രീംകോടതി വിധികളുടെ അന്തസത്തയ്ക്ക് എതിരാണ് ഉത്തരവ്.

ബിജെപി ആര്‍എസ്എസ് ആശയങ്ങള്‍ പിന്തുടരാത്തവരെ എങ്ങനെയാണ് ഈ സര്‍ക്കാര്‍ ഉപദ്രവിക്കുന്നതെന്ന് വ്യക്തമാക്കുന്നത് കൂടിയാണ് ഉത്തരവ് എന്നും സിപിഐഎം പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here