കൊല്‍ക്കത്ത: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഢനത്തിനിരയായി കൊല്ലപ്പെട്ടിനെ തുടര്‍ന്ന് വെസ്റ്റ് ബംഗാളില്‍ രോഷാകുലരായ ജനങ്ങള്‍ പൊലീസ് വാഹനം തല്ലിത്തകര്‍ത്തു. ഇതിനെ തുടര്‍ന്ന് നാഷണല്‍ ഹൈവേ രണ്ട് മണിക്കൂറോളം ബ്ലോക്കായി.
പെണ്‍കുട്ടിയുടെ കുടുംബവും അയല്‍ക്കാരും അവള്‍ കൊല്ലപ്പെടുന്നതിന് മുന്‍പ് പീഢനത്തിരയായി എന്ന് പറയുന്നു. പെണ്‍കുട്ടിയുടെ ഘാതകരെ ഉടന്‍ അറസ്റ്റ് ചെയ്യണം എന്നാണ് ജനങ്ങളുടെ ആവശ്യം.
സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചിരുന്നു.
വ്യാഴാഴ്ച രാത്രി വീട്ടില്‍ നിന്നും സാധനങ്ങള്‍ വാങ്ങാനായി കടയിലേക്ക് പോയതാണ് പെണ്‍കുട്ടി. അവള്‍ തിരിച്ചു വരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചിറങ്ങി. പിന്നീട് അവളുടെ ശരീരം വീടിനടുത്ത് കിടന്ന് ലഭിക്കുകയായിരുന്നു.
സ്ഥിതിഗതികള്‍ പൊലീസ് ഒരുവിധം നിയന്ത്രിച്ചെങ്കിലും സംഭവത്തില്‍ പ്രത്യേക അന്വേഷണം തുടങ്ങാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നാണ് ജനങ്ങള്‍ പറയുന്നത്.
Get real time update about this post categories directly on your device, subscribe now.