ബുലാന്ദ്ശഹറില്‍ പൊലീസുകാരന് കൊല്ലപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ബോളിവുഡ് നടന് നസ്റുദ്ദീന്‍ ഷാ നടത്തിയ പരാമര്‍ശം വിവാദമാകുന്നു.
പല സ്ഥലങ്ങളിലും ഒരു പൊലീസുകാരന് കൊല്ലപ്പെടുന്നതിനെക്കാള്‍ പ്രാധാന്യം പശു കൊല്ലപ്പെടുമ്പോള്‍ ആണ് ലഭിക്കുന്നതെന്നും ഒരു മതത്തിലും വിശ്വസിക്കാതെ വളര്‍ന്നു വരുന്ന തന്റെ കുട്ടികള്‍ ഈ സമൂഹത്തില്‍ എങ്ങനെ സുരക്ഷിതമായി ജീവിക്കുമെന്നും അദ്ദേഹം ചോദിക്കുന്നു.
ഇപ്പോള്‍ അദ്ദേഹത്തിന് പിന്തുണയുമായി ബോളിവുഡ് താരങ്ങളായ സ്വര ഭാസ്ക്കറും റിച്ച ചദ്ദയും രംഗത്തെത്തിയിരിക്കുകയാണ്.
“Hamara ghar hai, kaun Nikaal sakta hai hamey yahaan sey!!!!” More power to you #NaseeruddinShah sir ❣️ https://t.co/fmsG52PIE4
— Swara Bhasker (@ReallySwara) December 20, 2018
ഇത് നമ്മുടെ വീടാണ് ഇവിടെ നിന്നും നമ്മളെ ആര്‍ക്കും പുറത്താക്കാന്‍ കഴിയില്ല എന്നാണ് സ്വര ഭാസ്ക്കര്‍ പറയുന്നത്.
So we start the fire, but one of the world’s finest actors need to douse it? Even if they’re on fire? Why? Such a symptomatic approach… Sad. Do you want to script what he should say? As one the of world’s finest actors, you’ll want him to do a good job here as well right? https://t.co/Nx6IQi2Vww
— TheRichaChadha (@RichaChadha) December 21, 2018
ഈ പ്രസ്താവനയ്ക്ക് ശേഷം അതിരൂക്ഷമായ സോഷ്യല്‍ മീഡിയ ബുള്ളിയിംഗ് ആണ് അദ്ദേഹം നേരിട്ടത്.
പശുക്കടത്തിന്റെ പേരില്‍ കൊല്ലപ്പെട്ട മനുഷ്യന്റെ കേസ് അന്വേഷിച്ചിരുന്ന പൊലീസുകാരന് ആണ് ആസൂത്രിതമായി കൊല്ലപ്പെട്ടത്. ഇതിന്റെ പിന്നില്‍ സംഘപരിവാര്‍ സംഘടനകള്‍ ആണെന്നുള്ളത് വ്യക്തവുമായിരുന്നു.
രത്ന പഥക് ഷാ എന്നനടിയെ ആണ് നസ്റുദ്ദീന്‍ ഷാ വിവാഹം കഴിച്ചത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here