സിനിമാ നാടക-നടന്‍ കെഎല്‍ ആന്‍റണി അന്തരിച്ചു

പ്രശസ്ത സിനിമാ നാചക നടന്‍ കെഎല്‍ ആന്‍റണി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചി ലേക് ഷോര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. 78 വയസായിരുന്നു. ലീനയാണ് ഭാര്യ. മക്കൾ: അമ്പിളി, ലാസർഷൈൻ, നാൻസി.

ഫോർട്ട് കൊച്ചിക്കാരനാണു കെ.എൽ. ആന്റണി. പി.ജെ. ആന്റണിയുടെ നേതൃത്വത്തിൽ കൊച്ചി കേന്ദ്രമായി അമച്വർ നാടകവേദി തഴച്ചുവളർന്ന കാലത്താണു കമ്യൂണിസ്‌റ്റ് നാടകങ്ങൾ മാത്രമേ എഴുതൂ എന്ന വാശിയോടെ കെ.എൽ. ആന്റണി അവരിലൊരാളായത്.

സ്വന്തം ആശയങ്ങൾ ആവിഷ്‌കരിക്കാൻ കൊച്ചിൻ കലാകേന്ദ്രം എന്ന നാടക സമിതിയും രൂപീകരിച്ചു. അടിയന്തരാവസ്‌ഥക്കാലത്ത് ആന്റണി രചിച്ച ഇരുട്ടറ എന്ന നാടകം വിവാദമായിരുന്നു. രാജൻ സംഭവമായിരുന്നു വിഷയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News