സ്വന്തം ഭാര്യയെ കൊന്നു കഷ്ണങ്ങളാക്കി തന്തൂരി അടുപ്പില്‍ ഇട്ട് ചുട്ട കേസില്‍ 29 വര്‍ഷമായി ജയിലില്‍ കഴിയുന്ന പ്രതിയെ വിട്ടയക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: ഇന്ത്യയെ മുഴുവന്‍ ഞെട്ടിച്ച ഒരു കൊലപാതകമായിരുന്നു 1995 ല്‍ സംഭവിച്ച തന്തൂരി കൊലക്കേസ്. യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന സുശീല്‍ ശര്‍മ്മ ആയിരുന്നു മുഖ്യപ്രതി.

ഇയാള്‍ക്ക് അന്ന് കോടതി ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്. 29 വര്‍ഷമയി ജയലില്‍ കിടക്കുന്ന ഇയാളെ ഉടന്‍ മോചിപ്പിക്കണം എന്ന ഉത്തരവാണ് ഇപ്പോള്‍ ഡല്‍ഹി ഹൈക്കോടതി പറഞ്ഞിരിക്കുന്നത്.

അനുഭവിക്കേണ്ട പരമാവധി ശിക്ഷ അയാള്‍ അനുഭവിച്ചു കഴിഞ്ഞുവെന്നും ഇയാളെ ഉടന്‍ മോചിപ്പിക്കണമെന്നും കോടതി പറഞ്ഞു.

സ്വന്തം ഭാര്യയെ വെടിവെച്ചു കൊന്ന ശേഷം വെട്ടി കഷണങ്ങളാക്കി തന്തൂരി അടുപ്പിലിട്ട്് ചുട്ടു എന്നതാണ് ഇയാള്‍ക്കെതിരെ ഉള്ള കേസ്.

പിഴയടക്കം 25 വര്‍ഷത്തെ തടവാണ് കോടതി ഇാള്‍ക്ക് വിധിച്ചത്. അതിക്രൂരമായ കൊല ആയതുകൊണ്ട് ഇയാളെ വിട്ടയക്കാന്‍ കഴിയില്ലെന്ന സെന്റന്‍സ് റിവ്യൂ ബോര്‍ഡിന് പറയാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News