രാത്രിയില്‍ നടിയെ പിന്തുടര്‍ന്ന് അശ്ലീല ആംഗ്യങ്ങള്‍ കാണിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയതു

നടിയും ടിവി അവതാരികയുമായ ഡോളി ബിന്ദ്രക്കാണ് യുവാവില്‍ നിന്നും മോശം പെരുമാറ്റം നേരിടേണ്ടി വന്നത്.

ഇരുപത്തിയേഴുകാരനായ അബ്ദുള്‍ ഷെയ്ഖാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഇയാള്‍ ഒരു തുണിക്കടയുടെ ഉടമയാണ്.

ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം രാത്രി ഒരു മണിക്ക് തിരികെ വരുമ്പോള്‍ ആയിരുന്നു സംഭവം.

നടിയുടെ കാര്‍ പിന്തുടര്‍ന്ന ഇയാള്‍ അടുത്തെത്തുകയും അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുകയും ചെയ്തു.

താന്‍ കാര്‍ നിര്‍ത്തിയപ്പോള്‍ എല്ലാം ഇയാളും നിര്‍ത്തിയെന്നും അശ്ലീല ആംഗ്യങ്ങള്‍ തുടര്‍ന്നുവെന്നും അവര്‍ പറയുന്നു.

ഒരു ജംഗ്ഷനില്‍ എത്തിയപ്പോള്‍ നടി ഇക്കാര്യം പട്രോളിങ് ഓഫീസറെ അറിയിക്കുകയും പിന്നാലെ എത്തിയ ഇയാളെ പൊലീസ് പിടികൂടുകയും ചെയ്തു. ഇയാളെ പിന്നീട് പൊലീസ് ജാമ്യത്തില്‍ വിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here