ആഡംബര ഹോട്ടലില്‍ റൂമെടുത്ത് താമസം; മുടന്തന്‍ ന്യായങ്ങള്‍ നിരത്തി കാശ് കൊടുക്കാതെ മുങ്ങാന്‍ ശ്രമിച്ച നടിയെ ജീവനക്കാര്‍ തടഞ്ഞു

ഷൂട്ടിങിനായി എത്തി റൂമെടുത്ത ശേഷം കാശ് കൊടുക്കാതെ മുങ്ങാന്‍ ശ്രമിച്ച നടിയെ ഹോട്ടല്‍ ജീവനക്കാര്‍ തടഞ്ഞുവെച്ചു. നാഗര്‍കോവില്‍ ആണ് സംഭവം. നടി മഞ്ജു സവേര്‍കറിനെ ആണ് ജീവനക്കാര്‍ തടഞ്ഞു വെച്ചത്.

റൂം എടുത്ത ശേഷം അവിടം വൃത്തിയാക്കിയില്ല എന്നൊക്കെ നടി പരാതി പറഞ്ഞിരുന്നു. ഇതിന് ശേഷം നടി കാശ് നല്‍കാതെ പോകാന്‍ ശ്രമിച്ചപ്പോള്‍ ആണ് ജീവനക്കാര്‍ തടഞ്ഞുവെച്ചത്.

പിന്നീട് ഇവര്‍ വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും അവസാനം നടി പൊട്ടിക്കരയുകയും ചെയ്തു. പിന്നീട് പൊലീസ് എത്തി പ്രൊഡ്യൂസറെ വിളിപ്പിച്ചാണ് പ്രശ്‌നം ഒത്തു തീര്‍പ്പാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here