‘നമുക്ക് അവിടെവച്ച് വീണ്ടും കണ്ടുമുട്ടാം, ഇപ്പോള്‍ വിട’

പ്രസിദ്ധ നാടകകാരനും ചലച്ചിത്രാഭിനേതാവുമായ കെഎല്‍ ആന്റണിയുടെ അപ്രതീക്ഷിത വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി നടന്‍ ഫഹദ് ഫാസില്‍.

ഫഹദിന്റെ വാക്കുകള്‍:

അദ്ദേഹത്തിന്റെ മരണം വളരെ പെട്ടന്ന് ആയിപ്പോയി. അറിഞ്ഞതിലും കണ്ടതിലും ഏറ്റവും സുന്ദരമായ മനുഷ്യനായിരുന്നു അദ്ദേഹം. നമുക്ക് അവിടെവച്ച് വീണ്ടും കണ്ടുമുട്ടാം. ഇപ്പോള്‍ വിട പറയുന്നു.

ഉച്ചയോടെയാണ് കെഎല്‍ ആന്റണി നിര്യാതനായത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മഹേഷിന്റെ പ്രതികാരത്തിന് പുറമെ ഗപ്പി, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമകളിലും ശ്രദ്ധേയ വേഷം കൈകാര്യം ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News