എകെജി സെന്റര്‍ തകര്‍ക്കുമെന്ന് ആക്രോശിച്ച് നാവടക്കും മുന്‍പ് ബിജെപി നേതാക്കള്‍ സിപിഐഎമ്മിലെത്തിയെന്ന് കോടിയേരി; ബിജെപിയുടെ ‘ഏതോ’ ആ ആക്രോശനേതാവിന് ഇതില്‍പ്പരം എന്ത് മറുപടി വേണം

തിരുവനന്തപുരം: എകെജി സെന്റര്‍ തകര്‍ക്കുമെന്ന് ആക്രോശിച്ച് നാവടക്കും മുന്‍പ് ബിജെപിയുടെ നേതാക്കള്‍ സിപിഐഎമ്മിലെത്തിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

കോടിയേരിയുടെ വാക്കുകള്‍:

ഏതോ ഒരു ബിജെപി നേതാവ് എകെജി സെന്റര്‍ തകര്‍ക്കുമെന്ന് ആക്രോശിച്ച് നാവെടുക്കും മുന്‍പ്, ബിജെപി സംസ്ഥാന സമിതി അംഗം എസ് കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ എകെജി സെന്ററിലെത്തി സിപിഐഎം’നോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ചു.

ബിജെപിയുടെ ആക്രോശനേതാവിന് ഇതില്‍പ്പരം എന്ത് മറുപടി വേണമെന്നും കോടിയേരി ചോദിച്ചു.
ബിജെപി സംസ്ഥാന സമിതിയംഗം വെള്ളനാട് എസ് കൃഷ്ണകുമാര്‍ ഉള്‍പ്പെടെയുള്ള സംഘം ബിജെപി വിട്ട് സിപിഐഎമ്മുമായി സഹകരിക്കാന്‍ തയ്യാറായി വന്നിരുന്നു.

മറ്റ് നേതാക്കളായ ഉഴമലയ്ക്കല്‍ ജയകുമാര്‍, തൊളിക്കോട് സുരേന്ദ്രന്‍, വെള്ളനാട് വി സുകുമാരാന്‍ എന്നിവരടക്കമുള്ള 100ഓളം പ്രവര്‍ത്തകരാണ് ബിജെപി വിട്ടത്.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ നിരാഹാരം കിടക്കുന്ന സമരപന്തലില്‍ വരെ സജീവമായിരുന്ന നേതാക്കളാണ് രാജിവെച്ചത്. ബിജെപിയില്‍നിന്ന് രാജി വയ്ക്കുകയാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ ഇവര്‍ അറിയിക്കുകയായിരുന്നു.
ഇവര്‍ക്ക് പിന്നാലെ യുവമോര്‍ച്ച പത്തനംതിട്ട ജില്ലാ പ്രസിഡന്റ് സിബി സാം തോട്ടത്തിലും ബിജെപിയില്‍ നിന്ന് രാജിവച്ചിരുന്നു.

ബിജെപിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുകയാണെന്നും ഇനി സിപിഐഎമ്മുമായി യോജിച്ച് പ്രവര്‍ത്തിക്കാനാണ് താല്‍പര്യമെന്നും സിബി സാം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here