ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും ഗുണനിലവാരം ഉറപ്പാക്കി വ്യാജ പരസ്യങ്ങള്‍ക്ക് തടയിടാനും ഉള്ള ഉപഭോക്ത്യ സംരക്ഷണ ബില്‍ പാസാക്കി.

1986 ല്‍ നിലവില്‍ വന്ന കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആക്ടിന്റെ സ്ഥാനത്താണ് പുതിയ നിയമം വരുന്നത്. ബില്‍ രാജ്യസഭ പാസാക്കിയാലെ നിയമമാകു.

ഉല്‍പന്നങ്ങളുടെ പോരയ്മയും ഗുണമേന്മയും കുറിച്ചുള്ള പരാതികള്‍ക്ക് വേണ്ടി സംവിധാനം തയ്യാറാക്കും.

അതേസമയം വ്യാജവാഗ്ദാനങ്ങള്‍ നല്‍കുന്ന പരസ്യത്തില്‍ അഭിനയിക്കുന്നവര്‍ക്ക് പിഴയും വിലക്കും ഏര്‍പ്പെടുത്തും. 10 ലക്ഷം പിഴയും ഒരു വര്‍ഷം തടവുമാണ് ഏര്‍പ്പെടുത്തുക.

വ്യാജ പരസ്യങ്ങള്‍ നല്‍കുന്ന ഓണ്‍ലൈന്‍ ഉള്‍പ്പെടെയുള്ള ഉല്‍പ്പാദകര്‍ക്ക് 5 വര്‍ഷം വരെ തടവ് ശിക്ഷയും ലഭിക്കും.

ഉല്‍പ്പന്നം കാരണം ഉപഭോക്താവിന് ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ ഉണ്ടായാല്‍ തടവും പിഴയും. മരണം സംഭവിച്ചാല്‍ ജീവപര്യന്തം തടവും ലഭിക്കും.