വരുന്നു സ്റ്റൈല്‍ മന്നന്റെ സ്റ്റൈലിഷ് ചാനല്‍

ചെന്നൈ:  രാഷ്ട്രീയത്തില്‍ ഇറങ്ങിയതിന് പിന്നാലെ സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ സ്വന്തം ചാനല്‍ വരുന്നു. ഉടന്‍ തന്നെ ചാനല്‍ നിലവില്‍ വരുമെന്നാണ് അറിയാന്‍ കഴിയുന്നത്.

ടിവി ചാനല്‍ തുടങ്ങാനുള്ള രജിസ്‌ട്രേഷന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.

സൂപ്പര്‍സ്റ്റാര്‍ ടിവി, രജനി ടിവി, തലൈവര്‍ ടിവി എന്നി പേരുകള്‍ ആണ് ഇപ്പോള്‍ നിലവില്‍ പറഞ്ഞു കേള്‍ക്കുന്നത്.

ഇവയാണ് രജിസട്രേഷനായി സമര്‍പ്പിച്ചത്. സ്വന്തം പേര് നല്‍കുന്നതില്‍ രജനിക്ക് പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here