മാരിക്കും സീറോയ്ക്കും രക്ഷയില്ല; പണി കൊടുത്ത് തമിഴ് റോക്കേഴ്‌സ് വീണ്ടും

വീണ്ടും സിനിമകള്‍ക്ക് പണി കൊടുത്ത് തമിഴ് റോക്കേഴ്‌സ്. ഇന്ന് റിലീസായ ചിത്രങ്ങളായ മാരി 2 വും സീറോയും ആണ് ഇപ്പോള്‍ അവര്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്.

ധനുഷ് നായകനായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് മാരി 2. 2015ല്‍ പുറത്തിറങ്ങിയ മാരി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്.

ഷാരുഖ് ഖാനെ നായകനാക്കി ആനന്ദ് എല്‍ റായ് ഒരുക്കിയ ചിത്രമാണ് സീറോ. ചിത്രത്തില്‍ ഒരു കുള്ളന്‍ വേഷത്തില്‍ ആണ് അദ്ദേഹം എത്തുന്നത്.

നേരത്തെ 2.0, ഒടിയന്‍ എന്നീ ചിത്രങ്ങളും അവര്‍ അപ്ലോഡ് ചെയ്തിരിന്നു.

ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഇതുവരയും ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല. ഇവര്‍ ആരാണെന്നോ എവിടെ നിന്ന് ഓപ്പറേറ്റ് ചെയ്യുന്നോ എന്ന് ആര്‍ക്കും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here