പെണ്‍കുട്ടികളെ സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപിച്ച കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും

മലപ്പുറം: കിളിനക്കോട് പെണ്‍കുട്ടികളെ സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപിച്ച കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും. യൂത്ത് ലീഗ് കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ അഞ്ചുപേരാണ് ഇതുവരെ അറസ്റ്റിലായത്.

വേങ്ങര കിളിനക്കോട് സ്വദേശികളായ ഷംസുദ്ദീന്‍, സുഹൃത്തുക്കളായ സാദിഖ് അലി, അബ്ദുള്‍ ഗഫൂര്‍, ഹൈദര്‍ അലി, ലുക്മാന്‍ എന്നിവരാണ് അറസ്റ്റിലായത്.

യൂത്ത് ലീഗ് കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റാണ് ഷംസുദ്ദീന്‍. പെണ്‍കുട്ടികളെ അധിക്ഷേപിക്കുന്ന മെസേജുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത് ഇവരാണ്. പ്രതികളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു

തിരൂരങ്ങാടി സ്വദേശികളായ പെണ്‍കുട്ടികള്‍ കിളിനക്കോട് സുഹൃത്തിന്റെ വിവാഹ ചടങ്ങിനെത്തിയതായിരുന്നു.

ഇതിനിടെ ആണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം സെല്‍ഫി എടുത്തത് ഷംസുദ്ദീന്റെ നേതൃത്വത്തില്‍ സംഘം ചോദ്യം ചെയ്തിരുന്നു. ഇക്കാര്യങ്ങള്‍ പെണ്‍കുട്ടികള്‍ ഫേസ്ബുക്കില്‍ ലൈവ് വീഡിയോ നല്‍കി.

പിന്നാലെയാണ് പെണ്‍കുട്ടികളെ അധിക്ഷേപിച്ച് ഓഡിയോ വിഡിയോ ക്ലിപ്പുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. സംഭവത്തില്‍ കൂടുതല്‍പ്പേര്‍ അറസ്റ്റിലായേക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here