വീണ്ടും പേരുമാറ്റല്‍ വാദവുമായി ബിജെപി; ഇത്തവണ ഇര സുല്‍ത്താന്‍പുര്‍

ന്യൂഡല്‍ഹി:  അലഹബാദിനും ഫൈസാബാദിനും ശേഷം വീണ്ടും പേരുമാറ്റലുമായി വീണ്ടുമൊരു ബിജെപി നേതാവ്.

ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരിന് ആ നാമം നല്‍കിയത് ഖില്‍ജികള്‍ ആണെന്നും അത് കുശ്ഭവന്‍പൂര്‍ എന്ന് മാറ്റണം എന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത് ബിജെപി എംഎല്‍എ ദേവ്മണി ദ്വിവേദിയാണ്.

ഡല്‍ഹിയിലെ രണ്ടാമത്തെ സുല്‍ത്താന്‍ വംശം ആണ് ഖില്‍ജി വംശം. ഭാരതത്തിന്റെ മുക്കാല്‍ ഭാഗത്തോളം 1290 മുതല്‍ 1320 വരെ ഭരിച്ചിരുന്നത് അവരാണ്.

കുശ്ഭവന്‍പുര്‍ എന്ന പേര് ചരിത്രത്തില്‍ ഉണ്ടെന്നും കാളിദാസന്റെ രഘുവംശ മഹാകാവ്യത്തിലും സുല്‍ത്താന്‍പുരിന്റെ ഗസറ്റിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും ദേവ്മണി പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News