റിലീസാകാത്ത പടം മോശമാണെന്ന് പറഞ്ഞ യുവാവിന് സംവിധായകന്‍ കൊടുത്ത മറുപടി

സിനിമകളെ കരുതിക്കൂട്ടി ഡീഗ്രേഡ് ചെയ്യുന്ന രീതി ഇപ്പോള്‍ സോഷ്യല്‍ മീഡയയില്‍ പതിവാണ്. പാട്ടുകള്‍ ഇല്ലാത്ത സിനിമയിലെ ഗാനം മോശം തുടങ്ങിയുള്ള ഡീഗ്രേഡിംഗ് കമന്റുകള്‍ ഒരിക്കല്‍ വൈറല്‍ ആയിരുന്നു. ആ ശ്രേണിയിലേക്ക് ഒരു പുതിയ വിരുതന്‍ കൂടി എത്തിയിരിക്കുകയാണ്.

ഇത്തവണ ലാല്‍ ജോസിന്റെ തട്ടിന്‍പുറത്ത് അച്യുതന്‍ എന്ന സിനിമയാണ് ഇര. പുറത്തിറങ്ങാത്ത ചിത്രം മോശമാണെന്ന് പറഞ്ഞാണ് ഒരു വിരുതന്‍ എത്തിയത്.

ഒരു സിനിമാഗ്രൂപ്പില്‍ ഇട്ട പോസ്റ്റില്‍ ആണ് ഹിഷാം എന്ന യുവാവ് പടം കൊള്ളില്ല കാശ് പോയി എന്ന് പറഞ്ഞത്.

ഈ പോസ്റ്റ് തന്റെ ടൈംലൈനില്‍ പോസ്റ്റ് ചെയ്ത ലാല്‍ ജോസ് അതേ നാണയത്തില്‍ തന്നെ മറുപടി നല്‍കുകയും ചെയ്തു.


അചുതന്‍ റിലീസായി എന്നു കരുതി പാവം??ഹിഷാമെ നാളെ പടം കാണണെ എന്നാണ് ലാല്‍ ജോസ് പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel