വനിതാ മതില്‍ പ്രചരണത്തിന്റെ ഭാഗമായി കൂട്ടയോട്ടം സംഘടിപ്പിച്ചു

കണ്ണൂര്‍:  വനിതാ മതില്‍ വിജയിപ്പിക്കാന്‍ കണ്ണൂര്‍ ജില്ലയില്‍ വിപുലമായ ഒരുക്കങ്ങള്‍.ഡിസംബര്‍ 24 ന് വീടുകളിലും വാര്‍ഡ് തലത്തിലും നവോത്ഥാന ദീപം തെളിയിക്കും.

പ്രചരണത്തിന്റെ ഭാഗമായി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും സംഘാടക സമിതിയുടെയും നേതൃത്വത്തില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു.

കാലിക്കടവ് മുതല്‍ മാഹി പൂഴിത്തല വരെ 82 കിലോമീറ്ററാണ് കണ്ണൂര്‍ ജില്ലയില്‍ വനിതാ മതില്‍ ഉയരുക. ജില്ലയില്‍ കുറഞ്ഞത് അഞ്ചു ലക്ഷം പേരെ പങ്കെടുപ്പിക്കാനാണ് തീരുമാനം.

കേരളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ വനിതകള്‍ അണി ചേരുന്നത് കണ്ണൂര്‍ ജില്ലായിലായിരിക്കും. വനിതാ മതിലിന്റെ പ്രചരണാര്‍ത്ഥം വിവിധ അനുബന്ധ പരിപാടികളാണ് ജില്ലയില്‍ നടക്കുന്നത്.

സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും സംഘാടക സമിതിയുടെയും നേതൃത്വത്തില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു. ദേശീയ ഫെന്‍സിങ് താരം റീഷ പുതുശ്ശേരി ഫ്‌ലാഗ് ഓഫ് ചെയ്തു.

അടുത്ത തിങ്കളാഴ്ച വാര്‍ഡ് തലത്തിലും വീടുകളിലും നവോത്ഥാന ദീപം തെളിയിക്കാന്‍ മന്ത്രി ഇ പി ജയരാജന്റെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു.

27 ആം തീയ്യതി സമൂഹ ചിത്ര രചന,ചലച്ചിത്ര അക്കാദമിയുമായി സഹകരിച്ച് ചലച്ചിത്ര യാത്ര,മുപ്പതാം തീയ്യതി സൈക്കിള്‍ റാലി ,ഫ്‌ലാഷ് മോബ് തുടങ്ങി വിപുലമായ പ്രചാരണ പരിപാടികള്‍ കണ്ണൂര്‍ ജില്ലയില്‍ സംഘടിപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News