പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ടീച്ചറിന് 3 വര്‍ഷം തടവുശിക്ഷ

ആണ്‍കുട്ടിയെ പീഡിപ്പിച്ചതിന് അധ്യാപികയ്ക്ക് 3 വര്‍ഷത്തെ തടവുശിക്ഷ.

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. അമേരിക്കയിലെ ന്യൂ സ്‌മൈര്‍ന ബീച്ച് സ്‌കൂളിലെ സ്റ്റെഫിനിയെയാണ് കോടതി ശിക്ഷിച്ചത്.

ഇവരുടെ വഴിവിട്ട ബന്ധങ്ങളെ കുറിച്ചുള്ള തെളിവുകള്‍ സ്‌നാപ്ചാറ്റ് വഴി പൊലീസിന് ലഭിച്ചു.

ഇവര്‍ മറ്റുള്ളവരുമായി അശ്ലീല ചിത്രങ്ങള്‍ കൈമാറിയതിനും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഇവരുടെ വിധി അറിയാന്‍ കുടുംബവും കോടതിയില്‍ എത്തിയിരുന്നു.

ഇരയായി കണക്കാക്കപ്പെടുന്ന കുട്ടിയുടെ സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്ന് തെളിയിക്കാന്‍ കഴിഞ്ഞതിനാല്‍ ആണ് ശിക്ഷ 3 വര്‍ഷമായി കുറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News