യുവാവിന്റെ മരണം; മീടു ആരോപണം ഉന്നയിച്ചവര്‍ കുരുക്കില്‍

ന്യൂഡല്‍ഹി:  മീടു ആരോപണത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കേസില്‍ യുവാവിന്റെ പേരില്‍ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ കേസ്.

യുപി പൊലീസ് ആണ് ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി കേസെടുത്തരിക്കുന്നത്. മലയാളിയായ സോഫ്റ്റവെയര്‍ എന്‍ജിനീയര്‍ സ്വരൂപ് രാജാണ് ആരോപണം കാരണം ആത്മഹത്യ ചെയ്തത്.

കഴിഞ്ഞ ദിവസം നോയിഡയിലെ തന്റെ വീട്ടിലാണ് അയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

സ്വരൂപ് ജോലി ചെയ്യുന്ന സ്ഥാപനത്തിലെ രണ്ട് സത്രീകള്‍ ഇാള്‍ക്കെതിരെ മീടു ആരോപണവുമായി രംഗത്ത് വന്നിരുന്നു. ഇതിനെ തുടര്‍ന്ന് ഇയാളെ ജോലിയില്‍ നിന്നും സസ്‌പെന്റും ചെയ്തിരുന്നു.

ഇതില്‍ മനംനൊന്താണ് ആത്മഹത്യാ എന്നാണ് സ്വരൂപിന്റെ കുടുംബാംഗങ്ങള്‍ പറയുന്നത്.

ഭര്‍ത്താവിന് എതിരെയുള്ളത് കെട്ടിചമച്ച ആരോപണം ആണെന്ന് ഭാര്യ കൃതി പൊലിസില്‍ പറഞ്ഞു.

ആരോപണം ഉന്നയിച്ചവര്‍ക്കെതിരെയും കമ്പനിയുടെ ആഭ്യന്തര അന്വേഷണ സമിതിക്കെതിരെയും ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസ് എടുത്തു.

അതേസമയം സ്വരൂപിനെതിരെ ഉണ്ടായിരുന്നത് ഗുരുതര ആരോപണങ്ങള്‍ ആണെന്ന് കമ്പനി അധികൃതര്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here