മന്നത്ത് പദ്മനാഭൻ സ്ഥാപിച്ച മട്ടന്നൂർ പി ആർ എൻ എസ് കോളേജിൽ നിന്നും വനിതാ മതിലിന് പിന്തുണയുമായി അധ്യാപകരും വിദ്യാർത്ഥികളും

മന്നത്ത് പദ്മനാഭൻ സ്ഥാപിച്ച മട്ടന്നൂർ പി ആർ എൻ എസ് കോളേജിൽ നിന്നും വനിതാ മതിലിന് പിന്തുണയുമായി അധ്യാപകരും വിദ്യാർത്ഥികളും.കോളേജ് അങ്കണത്തിൽ സ്ഥാപിച്ച ഒപ്പു മരത്തിൽ വനിതാ മതിലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒപ്പ് രേഖപ്പെടുത്തി.

ജനുവരി 1 ന് നടക്കുന്ന വനിതാ മതിലിൽ കോളേജിൽ നിന്നുള്ള വിദ്യാർത്ഥിനികൾ അണി ചേരും. എൻ എസ് എസ് സ്ഥാപകനും നവോത്ഥാന നായകനുമായ മന്നത്ത് പത്മനാഭൻ 1964 ൽ തുടങ്ങിയ കോളേജാണ് മട്ടന്നൂർ പി ആർ എൻ എസ് എസ് കോളേജ്.

എൻ എസ് എസ്സിന്റെ പിന്മുറക്കാർ എന്ന് അവകാശപ്പെടുന്നവർ നവോത്ഥാന മുന്നേറ്റത്തിന് എതിര് നിൽക്കുകയാണെങ്കിലും കോളേജിലെ വിദ്യാർത്ഥികളുടെ കാര്യം അങ്ങനെയല്ല.

വനിതാ മതിലിന് പൂർണ പിന്തുണയുമായി പ്രചാരണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ് കോളേജിലെ അധ്യാപകരും വിദ്യാർത്ഥികളും. എ കെ പി സി ടി എ കോളേജ് അങ്കണത്തിൽ സ്ഥാപിച്ച ഒപ്പുമരത്തിൽ വനിതാ മതിലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നൂറു കണക്കിന് പേർ ഒപ്പ് രേഖപ്പെടുത്തി.

ജനുവരി ഒന്നിന്റെ വനിതാ മതിലിനും കോളേജിൽ നിന്നും പരമാവധി വിദ്യാർത്ഥിനികൾ അണി ചേരും.
ഈ കാലഘട്ടത്തിൽ വനിതാ മതിൽ മുന്നോട്ട് വയ്ക്കുന്ന ആശയം അതീവ പ്രാധാന്യമുള്ളതാണെന്ന് അധ്യാപികമാരും എ കെ പി സി ടി എ ഭാരവാഹികളും പറഞ്ഞു. ഏറെ ആവേശത്തോടെയാണ് വനിതാ മതിലിന്റെ മുദ്രാവാക്യങ്ങൾ കലാലയങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here