‘ഞങ്ങൾ അശുദ്ധരല്ല’ വനിതാ മതിലിന്‍റെ സന്ദേശഗാനം പുറത്തിറങ്ങി

‘ഞങ്ങൾ അശുദ്ധരല്ല’ എന്ന് പ്രഖ്യാപിച്ചുള്ള വനിതാ മതിലിന്‍റെ സന്ദേശഗാനം പുറത്തിറങ്ങി. പ്രശസ്ത വിപ്ളവ ഗായിക പി.കെ മേദിനിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. മന്ത്രി കെ.കെ ശൈലജ സി.ഡിയുടെ പ്രകാശനം നിർവഹിച്ചു.

നവോത്ഥാന മൂല്യങ്ങളെയും സ്ത്രീയുടെ അവകാശങ്ങളെയും സംരക്ഷിക്കുന്നതിനായുള്ള വനിതാ മതിൽ. ഞങ്ങൾ അശുദ്ധരല്ല എന്ന് പ്രഖ്യാപിക്കുന്ന സന്ദേശഗാനം മതിലിന്‍റെ ആശയം വിളിച്ചോതുന്നു.

പ്രായം തളർത്താത്ത വിപ്ളവ സ്വരം, പി.കെ മേദിനിയുടെ ആലാപനം ഗാനത്തിന്‍റെ മാറ്റ് കൂട്ടുന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മന്ത്രി കെ.കെ ശൈലജ നഗരസഭാ ഡെപ്യൂട്ടി മേയർ രാഖി രവികുമാറിന് സി.ഡി നൽകി പ്രകാശനം നിർവഹിച്ചു.

എം.എ ബേബി ചടങ്ങിൽ അധ്യക്ഷനായിരുന്നു. സംവിധായകനും ഗാനരചിതാവുമായ അനിൽ വി.നാഗേന്ദ്രന്‍റെ വരികൾക്ക് ഇൗണമിട്ടതും പി.കെ മേദിനിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News