അഗസ്റ്റ വെസ്റ്റ്‌ലാന്റ് ഇടപാടില്‍ ക്രിസ്റ്റ്യന്‍ മിഷേലിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

അഗസ്റ്റ വെസ്റ്റ്‌ലാന്റ് ഇടപാടിലെ ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിന്റെ ജാമ്യാപേക്ഷയില്‍ ദില്ലി പട്യാല ഹൗസ് കോടതി ഇന്ന് വിധി പറയും. കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ അപേക്ഷയും കോടതി പരിഗണിക്കും.

14 ദിവസത്തേക്ക് കൂടി ക്രിസ്റ്റ്യന്‍ മിഷേലിനെ കസ്റ്റഡിയില്‍ വേണമെന്ന സിബിഐ ആവശ്യം കോടതി തളളിയിരുന്നു. മിഷേലിനെ ചോദ്യം ചെയ്യലിന് വിധേയമാക്കിയിട്ടും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാത്ത സാഹചര്യത്തിലാണ് കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം സിബിഐ മുന്നോട്ട് വെച്ചത്.

ഇന്ത്യന്‍ പ്രതിരോധമന്ത്രാലയുമായി കരാര്‍ ഉണ്ടാക്കാന്‍ അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡില്‍ നിന്നും കൈക്കൂലി വാങ്ങിയെന്നാണ് മിഷേലിനെതിരായ കേസ്. അഴിമതിയില്‍ രാഷ്ട്രീയ നേതാക്കളുടെ പങ്ക് വ്യക്തമാക്കുന്ന മിഷേലിന്റെ ഡയറിയിലെ വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.

കരാര്‍ ലഭിക്കാന്‍ അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡിന്റെ മാത്യകമ്പനി ഫിന്‍മെക്കാനിക്ക നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും 450 കോടി രൂപ കൈക്കൂലിയായി നല്‍കിയെന്നാണ് വെളിപ്പെടുത്തല്‍. ഇതില്‍ 114 കോടി രൂപ ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ കുടുംബത്തിനാണ് നല്‍കിയതെന്നും പറഞ്ഞിരുന്നു.

വിവിഐപികളുടെ ഉപയോഗത്തിനായി 12 ഹെലികോപ്ടറുകള്‍ വാങ്ങാന്‍ 2010ല്‍ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡുമായി മുന്‍ യുപിഎ സര്‍ക്കാരാണ് കരാറുണ്ടാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News