കാനനവാസനായ അയ്യപ്പന്റെ കൂട്ടുകാരാണ് കാട്ടുമൃഗങ്ങൾ. അയ്യപ്പദർശനത്തിനായി ശബരിമലയിലെത്തുന്ന ഭക്തർക്ക് മുന്നില്‍ കാട്ടുമൃഗങ്ങൾ എത്തുന്നത് സാധാരണയാണ്.
കാനനപാതയിലെ കാട്ടുമൃഗങ്ങളുടെ സാന്നിധ്യം പകർത്താനായി ദിവസങ്ങളോളം, കെെരളി പീപ്പിള്‍ വാര്‍ത്താ സംഘം കാത്തിരുന്നു. ഉറക്കമൊഴിച്ചുള്ള കാത്തിരുപ്പ് വെറുതെയായില്ല.
കഴിഞ്ഞ ദിവസം പുലർച്ചെ രണ്ട് മണിയോടെ കാട്ടാനകൂട്ടം മുന്നിൽ എത്തി.. എന്നാൽ ക്യാമറ കണ്ടത് അവർക്ക് അത്രയ്ക്ക് ഇഷ്ടമായില്ല. അതു കൊണ്ട് തന്നെ രണ്ട് പേർ മാത്രമാണ് ക്യാമറക്ക് മുന്നിൽ പോസ് ചെയ്യാൻ തയ്യാറായത്.
മണ്ഡലകാലമാരംഭിച്ചാൽ അയ്യപ്പസന്നിധിയിലെ സ്ഥിരം കാഴ്ചയാണ് കാട്ടാനകൾ. കൂട്ടമായും ഒറ്റയ്ക്കും എത്താറുള്ള ഇവർ ആർക്കും ഒരു ശല്യവുമില്ലാതെ വന്നു മടങ്ങും.
കാട്ടാനകൾക്കൊപ്പം ഒരു സംഘം പന്നികളുമുണ്ടായിരുന്നു. എന്തായാലും അയ്യപ്പസന്നിധി ആയത് കൊണ്ട് ആനക്കുട്ടത്തിന്നെ നേർക്ക് നിന്നുള്ള പോരാട്ടമായിരുന്നു ഞങ്ങളുടെ ക്യാമറമാൻ അഖിലേഷിന്റേത് ചങ്കിടിപ്പോടെ കാട്ടാന കൂട്ടത്തിന് മുന്നിൽ നിന്ന് ചിത്രങ്ങൾ പകർത്തുമ്പോൾ ചങ്കുറപ്പോടെ ഇവർ ക്യാമറക്കു മുന്നിൽ നിൽ ക്കുന്നതാണ് നമുക്ക് കാണാൻ കഴിഞ്ഞത്.
Get real time update about this post categories directly on your device, subscribe now.