ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കമല്‍ഹാസന്‍; വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടി ഊന്നല്‍ നല്‍കും

ചെന്നൈ: 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നടനും മക്കള്‍ നീതിമയ്യം പാര്‍ടി അധ്യക്ഷനുമായ കമല്‍ഹാസന്‍.

തെരഞ്ഞെടുപ്പില്‍ താന്‍ ശക്തമായി തന്നെ പോരാടുമെന്നും സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിന് വേണ്ടി ഒരു കമ്മിറ്റി ഉടന്‍ തന്നെ കൂടുമെന്നും കമല്‍ഹാസന്‍ പറഞ്ഞു.

തമിഴ്നാട്ടിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടി ഊന്നല്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ അഞ്ച് സംസ്ഥാനങ്ങളുടെ ഫലം വന്നതിന് പിന്നാലെ ഇത് പുതിയ തുടക്കത്തിന്റെ അടയാളമാണെന്നും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലാണ് ഇപ്പോള്‍ നടന്നതെന്നും കമല്‍ഹാസന്‍ പറഞ്ഞിരുന്നു.

മുമ്പ് തന്റെ അറുപത്തിനാലാം പിറന്നാള്‍ ദിനത്തില്‍ ‘മക്കള്‍ നീതി മയ്യം’ തമിഴ്നാട്ടിലെ ഉപതെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറായിക്കഴിഞ്ഞുവെന്ന് കമല്‍ഹാസന്‍ പറഞ്ഞിരുന്നു.

2018 ഫെബ്രുവരിയിലാണ് മക്കള്‍ നീതിമയ്യം രൂപീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News