വനിതാ മതില്‍; വേറിട്ട പ്രചാരണവുമായി ഡിവൈഎഫ്‌ഐ

കേരളത്തിന്‍റെ നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി നവോത്ഥാന പാരമ്പര്യമുള്ള വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ജനുവരി ഒന്നിന് നടത്തുന്ന വിതാ മതിലിന് ഐക്യദാര്‍ഢ്യം പ്രക്യാപിച്ച് വ്യത്യസ്തമായ പ്രചാരണ രീതിയുമായി ഡിവൈഎഫ്‌ഐ.

കണ്ണൂര്‍ ജില്ലയിലെ ഡിവൈഎഫ്‌ഐ തലശ്ശേരി ബ്ലോക്ക് വനിതാ സബ് കമ്മിറ്റിയായ സമയുടെ നേതൃത്വത്തിലാണ് 14 അടി ഉയരത്തില്‍ അമ്മയുടെ പ്രചാരണ ശില്‍പം തീര്‍ത്ത് വ്യത്യസ്തമായ പ്രചാരണമൊരുക്കിയത്.

സമയും പ്രശസ്ത സിനിമാ സംവിധായകന്‍ ടി ദീപേഷും ചേര്‍ന്നാണ് തലശ്ശേരി പുതിയ ബസ്റ്റാന്‍റില്‍ അമ്മ ശില്‍പമൊരുക്കിയത്.

വനിതാ മതിലിന്‍റെ രാഷ്ട്രീയ പ്രധാന്യത്തോടൊപ്പം കൗതുകവും സമ്മാനിക്കുന്ന ശില്‍പം ഇതിനോടകം ജനശ്രദ്ധ നേടിയിട്ടുണ്ട്.

ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ വ്യത്യസ്തങ്ങളായ പ്രചാരണ രീതികളുമായി വനിതാ മതിലിന്‍റെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഡിവൈഎഫ്‌ഐ സജീവമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News