ദില്ലി: 33 ഉല്‍പ്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് കുറയ്ക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനം.

കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം.

26 ഉല്‍പന്നങ്ങളുടെ നികുതി 18ല്‍ നിന്ന് 12ഉം 5 ശതമാനവുമായാണ് കുറച്ചിരിക്കുന്നത്. ഏഴ് ഉല്‍പന്നങ്ങളുടെ നികുതി 28ല്‍ നിന്ന് 18 ശതമാനമായും കുറച്ചു.

മോണിറ്ററുകള്‍, ടെലിവിഷന്‍ സ്‌ക്രീന്‍, ലിഥിയം അയേണ്‍ ബാറ്ററി, ടയര്‍, പവര്‍ ബാങ്കുകള്‍ എന്നിവയുടെ നികുതി 28ല്‍ നിന്ന് 18 ശതമാനമാക്കി.
100 രൂപ വരെയുള്ള സിനിമ ടിക്കറ്റുകളുടെ നികുതി 12 ശതമാനമായും 100 രൂപക്ക് മുകളിലുള്ള ടിക്കറ്റുകളുടെ നികുതി 18 ശതമാനമായും കുറച്ചു. മുമ്പ് ഇത് 28 ശതമാനമായിരുന്നു.

വീല്‍ചെയറിന്റെ നികുതി 28ല്‍ നിന്ന് 5 ശതമാനമായി കുറക്കും. 34 ആഡംബര ഉല്‍പന്നങ്ങള്‍ക്ക് മാത്രമേ ഇനി ഉയര്‍ന്ന ജി.എസ്.ടിയായ 28 ശതമാനം ചുമത്തുകയുള്ളു.