
മോഹന്‍ലാലിനെ താരപദവിയിലേക്ക് എത്തിച്ച ചിത്രമാണ് രാജാവിന്റെ മകന്‍. പക്ഷേ ആ പദവിയിലേക്ക് അദ്ദേഹത്തെ എത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച സിനിമയാണ് എംടിയുടെ തിരക്കഥയില്‍ ഐവി ശശി സംവിധാന ചെയ്ത ഉയരങ്ങളില്‍ എന്ന ചിത്രം. മോഹന്‍ലാല്‍ വില്ലന്‍ വേഷത്തില്‍ എത്തിയ ചിത്രം പുറത്തിറങ്ങിയത് 1984ല്‍ ആണ്.
കേരളക്കരയാകെ ത്രസിപ്പിച്ച ആ കഥാപാത്രവും സിനിമയും വീണ്ടും ജനിക്കുകയാണ്. വൈശാഖ് രാജന്‍ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഐവി ശശിയുടെ അസോസിയേറ്റ് ആയിരുന്ന ജോമോന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥ എംടി തന്നെയാണ് ഒരുക്കുന്നത്.
പക്ഷേ മോഹന്‍ലാല്‍ അവിസ്മരണിയമാക്കിയ കഥാപാത്രത്തെ ആര് അവതരിപ്പിക്കും എന്നതില്‍ തീരുമാനം ആയിട്ടില്ല. ചിത്രത്തിന്റെ പേര് ഉയരങ്ങളില്‍ നിന്നും മാറി ഉയരങ്ങള്‍ ആയി എന്നതാണ് പ്രത്യേകത.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here