വനിതാ മതിലിന്റെ വാഴൂര്‍ വില്ലേജ് സംഘാടക സമിതി യോഗത്തില്‍ ബിജെപി ,യു ഡി എഫ് ആക്രമണം

കോട്ടയം: ചങ്ങനാശേരി ഡപ്യൂട്ടി തഹസീല്‍ദാര്‍ വിളിച്ചുചേര്‍ത്ത വാഴൂര്‍ വില്ലേജ് സംഘാടക സമിതി യോഗത്തിലാണ് ബി ജെ പി , യു ഡി എഫ് പ്രവര്‍ത്തകര്‍ അക്രമണം നടത്തിയത്.

ശരിയാഴിച്ച പകല്‍ 11.30 ഓടെ വാഴൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലാണ് വനിതാ മതിലിന്റെ സംഘാടകസമിതി യോഗം ചേര്‍ന്നത്.

ചങ്ങനാശേരി ഡപ്യുട്ടി തഹസീല്‍ദാര്‍ സിനിമോള്‍ മാത്യു , വാഴൂര്‍ വില്ലേജ് ഓഫീസര്‍ കെ വി ഉഷാദേവി , വാഴൂര്‍ ഐ സി ഡി എസ് ഓഫീസര്‍ അനു മാത്യു ,എന്നിവരാണ് സംഘാടക സമിതി യോഗം വിളിച്ചു ചേര്‍ത്തത്.

അംഗനവാടി ജീവനക്കാര്‍ , ആശാ വര്‍ക്കര്‍ , കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരുടെ പ്രതിനിധികളും, വിവിധ സാമുദായിക സംഘടനാ ഭാരവാഹികളുമടക്കം നാപ്പതോളം ആളുകള്‍ സംഘാടക സമിതി യോഗത്തില്‍ പങ്കെടുത്തിരുന്നു.

യോഗം അവസാനഘട്ടത്തില്‍ എത്താറായപ്പോള്‍ ബി ജെ പി കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം പ്രസിഡണ്ടും, വാഴൂര്‍ ഗ്രാമപഞ്ചായത്തംഗവുമായ വി എന്‍ മനോജിന്റെ നേതൃത്വത്തിലുള്ള ബി ജെ പി പ്രവര്‍ത്തകരും, കേരളാ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് പ്രസാദ് മറ്റത്തില്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് സേതുരാജ് , യു ഡി എഫ് പഞ്ചായത്തംഗം തോമസ് വെട്ടുവേലി എന്നിവരുടെ നേതൃത്വത്തിലുള്ള യു ഡി എഫ് പ്രവര്‍ത്തകരും ചേര്‍ന്ന് സംയുക്തമായി മദ്രാവാക്യം വിളിച്ചു കൊണ്ടെത്തി യോഗം അലങ്കോലപ്പെടുത്തുകയായിരുന്നു.

ഇതിനിടയിന്‍ സംഘാടക സമിതി യോഗത്തില്‍ ബി ജെ പി പ്രവര്‍ത്തകര്‍ ആക്രമണം ആരംഭിച്ചു. കമ്മ്യൂണിറ്റി ഹാളിലെ കസേരകള്‍ അടിച്ചൊടിക്കുകയും, മേശ തല്ലിതകര്‍ക്കുകയും ചെയ്തു.

സംഘാടക സമിതിയില്‍ അക്രമണം നടത്തിയവര്‍ക്കെതിരെ വാഴൂര്‍ വില്ലേജ് ഓഫിസര്‍ പള്ളിക്കത്തോട് പോലീസില്‍ പരാതി നല്‍കി. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലെ കസേരയും മേശയും തല്ലിതകര്‍ത്തവരക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വാഴൂര്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പോലീസില്‍ പരാതി നല്‍കുമെന്ന് പഞ്ചായത്തധികൃതരും അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News